ഖത്തര്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ സി.ബി.എസ്.ഇ.(ഐ) പാഠ്യപദ്ധതി നിര്‍ത്തലാക്കും.

  • Post category:news
  • Reading time:1 min read
You are currently viewing ഖത്തര്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ സി.ബി.എസ്.ഇ.(ഐ) പാഠ്യപദ്ധതി നിര്‍ത്തലാക്കും.

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ 2010-2011 മുതല്‍ പിന്തുടര്‍ന്നു വരുന്ന സി.ബി.എസ്.ഇ (ഐ) പാഠ്യപദ്ധതി, 2017-2018 ല്‍ നടപ്പിലാക്കില്ലെന്ന് സി.ബി.എസ്.ഇയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി റിപ്പോര്‍ട്ട്. പല സ്‌കൂളുകളും മെയിന്‍ സി.ബി.എസ്.ഇ കരിക്കുലത്തോടൊപ്പം സി.ബി.എസ്.ഇ(ഐ)യും നിലനിര്‍ത്തി വരുന്നുണ്ട്. എന്നാല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം, അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് സിബിഎസ്ഇ(ഐ) സിലബസ് പിന്തുടരാന്‍ പറ്റില്ല. ഇതില്‍ പഠിച്ചുവന്നിരുന്ന വിദ്യാര്‍ത്ഥികള്‍ അടുത്ത വര്‍ഷം മുതല്‍ സി.ബി.എസ്.ഇ മെയിന്‍ പാഠ്യപദ്ധതിയില്‍ പഠനം തുടരണം.

 

അതേസമയം,ആഗോള നിലവാരമുള്ള റീഡിങ് മെറ്റീരിയലുകളും മറ്റും ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളാണ് ഇത്തരമൊരു തീരുമാനത്തിന് കാരണം എന്നും പറയുന്നു. ഖത്തറിലുള്ള പല ഇന്ത്യന്‍ സ്‌കൂളുകളെയും ഈ തീരുമാനം ബാധിക്കും. ഇന്ത്യയിലെ ഇന്റര്‍നാഷണല്‍ സിലബസ് പിന്തുടരുന്ന സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കും അടുത്ത വര്‍ഷം മുതല്‍ ഇത് തുടരാന്‍ സാധിക്കില്ല. ഇവിടെയുള്ള വിദ്യാര്‍ത്ഥികളും മെയിന്‍ കരിക്കുലത്തിലാണ് തുടര്‍ന്ന് പഠിക്കേണ്ടത്.

0Shares