
ഇംഗ്ലണ്ടിലെ എസെക്സിൽ കണ്ടെയ്നർ ലോറിക്കുള്ളിൽ 39 മൃതദേഹങ്ങൾ കണ്ടെത്തി. ബൾഗേറിയയിൽനിന്നും വരികയായിരുന്ന ലോറിയിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ഐർലൻഡ് സ്വദേശിയായ ഇരുപത്തിയഞ്ചുകാരനാണ് അറസ്റ്റിലായത്.

മരിച്ചവരിൽ ഒരു കൗമാരക്കാരനും മറ്റുള്ളവരെല്ലാം മുതിർന്നവരുമായിരുന്നു. കിഴക്കൻ ലണ്ടനിലുള്ള എസെക്സിലെ ഗ്രെയിൽ വ്യാവസായിക പാർക്കിലായിരുന്നു സംഭവം. ഞായറാഴ്ച വെൽഷ് തുറമുഖമായ ഹോളിഹെഡ് വഴിയാണ് ട്രക്ക് യു.കെയിൽ പ്രവേശിച്ചതെന്നു പോലീസ് പറയുന്നത്. ബുധനാഴ്ച പുലർച്ചെയാണ് കണ്ടെയ്നറിനുള്ളിൽ മൃതദേഹം കണ്ടെടുക്കുന്നത്.
