
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ഒരു താങ്ങായി കാര്‍ഷിക വായ്പയ്ക്ക് ഈടു നല്‍കിയ വീടും കൃഷിസ്ഥലവും ജപ്തിയില്‍ നിന്ന് ഒഴിവാക്കാന്‍ നിയമഭേദഗതിയുമായി കേരളാ സര്‍ക്കാര്‍. ഇതുസംബന്ധിച്ച പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ആയിരം ചതുരശ്ര അടിയില്‍ താഴെ വീടുള്ള കര്‍ഷകരെയാണ് ജപ്തി നടപടിയില്‍ നിന്നും ഒഴിവാക്കുന്നതെന്ന് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചുകൊണ്ട് സഭയില്‍ പറഞ്ഞു.

പാവപ്പെട്ട കര്‍ഷകന്റെ കൃഷി ഭൂമിയും വീടും ജപ്തി ചെയ്യുന്ന നടപടി ഒഴിവാക്കുകയാണ് നിയമ ഭേദഗതിയുടെ ലക്‌ഷ്യം. പുതിയ ഭേദഗതി അനുസരിച്ച് ഗ്രാമ പ്രദേശങ്ങളില്‍ ഒരേക്കര്‍ വരെയും നഗര പ്രദേശങ്ങളില്‍ 50 സെന്റ് വരെ ഭൂമിയുള്ളവര്‍ക്കെതിരേയും ജപ്തി നടപടികള്‍ ഉണ്ടാകില്ല.
