മൈസൂർ: മകന്റെ മണ്ഡലത്തിൽ ജനസമ്പർക്ക പരിപാടിക്കിടെ പരാതി പറയുകയായിരുന്നു സ്ത്രീയുടെ വസ്ത്രത്തിൽ കൈവെച്ച കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ വിവാദ കുരുക്കിൽ. ജയിച്ചതിന് ശേഷം എം.എല്‍.എയെ കണ്ടില്ലെന്ന യുവതിയുടെ പരാതി സിദ്ധരാമയ്യയെ ചൊടിപ്പിച്ചു.
ഇതിനിടെ കയ്യോങ്ങി മര്യാദയ്ക്ക് സംസാരിക്കു എന്നായി സിദ്ദരാമയ്യ. ഇതിനിടെയാണ് സ്ത്രീയുടെ വസ്ത്രത്തിൽ കൈതട്ടിയത്. ഈ ദൃശ്യം മാധ്യമങ്ങളിൽ വന്നതോടെ ബി.ജെ.പി തിരഞ്ഞെടുപ്പ് ആയുധമാകുകയും ചെയ്തു.