
ബംഗളുരു: കർണാടകയിലെ സംസ്ഥാന ഭരണം പിടിച്ചെടുക്കാൻ ബി.ജെ.പി കാണിക്കുന്ന കുതിരക്കച്ചവടത്തിന് ചുട്ട മറുപടി നൽകാനൊരുങ്ങി കോൺഗ്രസ് – ജെ.ഡി.എസ് സർക്കാർ. കോൺഗ്രസിലെ വിമത എം.എൽ.എ മാരെ പ്രലോഭനത്തിലൂടെയും കൈകരുത്തിലൂടെയും തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനായി ബി ജെ പി നടത്തുന്ന രാഷ്ട്രീയത്തുല് നാണംകെട്ട ചാക്കിട്ടുപിടുത്തതിന് അറുതി വരുക എന്നതാണ് സർക്കാരിന് മുന്നിലുള്ള ഏക വഴി. ഇതിനായി സ്പീക്കർ വ്യാഴാഴ്ച രാവിലെ 11ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചു. ഇരു വിഭാഗവും തങ്ങളുടെ എം.എൽ.എ മാരെ നിയമസഭയിലെത്തിച്ച് ഭൂരിപക്ഷം തെളിയിക്കണം എന്നാണ് സ്പീക്കറുടെ നിർദേശം.

കാര്യോപദേശകസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്പീക്കർ തീരുമാനം കൈകൊണ്ടത്. സ്പീക്കറുടെ തീരുമാനത്തില്‍ എതിർപ്പുമായി ബി.ജെ.പി രംഗത്ത് വന്നു. മന്ത്രിമാർ ഇല്ലാതെ സഭ ചേരുന്നത് എങ്ങനെയെന്നു ചോദിച്ച് ബി.ജെ.പി അംഗങ്ങൾ നിയമസഭ കൗണ്‍സിലില്‍ ബഹളമുണ്ടാകുകയും ചെയ്തു. ടാക്സി വിളിക്കുന്നത് പോലെ വിമാനങ്ങൾ വാടകക്ക് എടുക്കുന്നവരുടെ പദ്ധതികൾ വിജയിക്കാൻ പോകുന്നില്ല, വിശ്വാസവോട്ടെടുപ്പില്‍ കറുത്ത തെളിയിച്ച് നിലവിലെ സർക്കാരിന് മുന്നോട്ട് ഭരണം നടത്താൻ കഴിയുമെന്നും മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. വ്യാഴാഴിച്ച നടക്കുന്ന വിശ്വസ വോട്ടെടുപ്പിൽ ആര് ജയിക്കുമെന്നാണ് ഇപ്പോൾ കർണാടകം ഉറ്റു നോക്കുന്നത്. കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാറിൻ്റെ രാഷ്ട്രീയ തന്ത്രം പ്രധാനമാണ്.
