കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും നടന്‍ കമല്‍ ഹാസനും കൂടിക്കാഴ്ച നടത്തി. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ഇന്ന് ഉച്ചയ്ക്കാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സമാന ചിന്താഗതിക്കാരായ എല്ലാവരെയും കൂടെക്കൂട്ടി പുതിയ രാഷ്ട്രീയ സഖ്യമുണ്ടാകാനാണ് കമലഹാസൻ്റെ ശ്രമം. ഇതിനായി കഴിഞ്ഞദിവസം തമിഴ് കർഷക സംഘടനാ പ്രതിനിധികളുടെ യോഗം കമലഹാസൻ വിളിച്ചിരുന്നു. കമലഹാസൻ്റെ ഈ ശ്രമത്തിന് രജനികാന്ത് അടക്കമുള്ളവരുടെ പിന്തുണയുണ്ടാകും എന്നാണ് പ്രതീക്ഷ.
ആം ആദ്മി നേതാവ് കേജിരിവാളുമായും കേരള മുഖ്യമന്ത്രി പിണറായിവിജയനുമായും കമലഹാസൻ അടുത്ത ബന്ധമാണ് പുലർത്തുന്നത്. ഇതിൻ്റെ ഭാഗമായാണ് കമലഹാസൻ്റെ ഈ കൂടിക്കാഴ്ച എന്നാണ് വിവരം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്തതെന്നാണ് സൂചന. കമലിൻ്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി കമല്‍ ഹാസന്‍ പിണറായി വിജയനുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി: ഇന്നത്തെ ചോദ്യം (20.05.18)
1. ആഗ്ര ഏതു നദിയുടെ തീരത്താണ്..?
A) കാവേരി
B) ഗംഗ
C) പമ്പ
D) യമുന
E) ഇവയൊന്നുമല്ല
നിങ്ങൾ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം ഫേസ് ബുക്കിൽ മെസ്സേജ് ആയി രാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ പേര്, രക്ഷിതാവിൻ്റെ പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. അടുത്തദിവസം രാവിലെ വിജയികളാരാന്ന് നിങ്ങള്‍ക്ക് ചാനല്‍ ആര്‍.ബിയിലൂടെ അറിയാനാകും. വിജയികളെ ചാനല്‍ ആര്‍.ബി ഓഫീസില്‍ നിന്നും ഫോണിലൂടെയും അറിയിക്കും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ ചാനല്‍ ആര്‍.ബിയുടെ സ്റ്റുഡിയോയില്‍ നിന്നും വിശിഷ്ട വ്യക്തികള്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. കാസര്‍കോട്ടെ പ്രമുഖ സ്ഥാപനമായ മൗലവി ബുക്ക് ഡിപ്പോയുമായി സഹകരിച്ചാണ് ചാനല്‍ ആര്‍.ബി ഈ സമ്മാന പദ്ധതി ഒരുക്കുന്നത്. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 230044 എന്ന നമ്പറില്‍ ബന്ധപ്പെടുക.