
ബംഗളുരു: കര്‍ണാടകയില്‍ കോൺഗ്രസ് – ജെ.ഡി.എസ് സഖ്യത്തെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് എം.എല്‍.എ യുടെ രാജി. ചിഞ്ചോളി എം.എല്‍.എ ഉമേഷ് ജാദവാണ് രാജിവച്ചത്. കര്‍ണാടക നിയമസഭാ സ്പീക്കര്‍ രമേശ് കുമാറിന് ഉമേഷ് രാജിക്കത്ത് കൈമാറുകയും ചെയ്തു.

ചിഞ്ചോളിയില്‍ നിന്നും മത്സരിച്ച് രണ്ട് തവണ എം.എല്‍.എ ആയ ആളാണ് ഉമേഷ് ജാദവ്. കര്‍ണാടകയിലെ നാല് വിമത എം.എല്‍.എമാരില്‍ ഒരാളായിരുന്നു. കോൺഗ്രസിൽ നിന്നും രാജിവെച്ചതിനാൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി യിൽ ചേരുമോ എന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിൽ വെച്ച് ഉമേഷ് ബി.ജെ.പി യിൽ ചേരുമെന്ന അഭ്യൂഹമുണ്ട്.
