കർണാടകയിൽ രാഷ്ട്രീയ നാടകത്തിന് വിരാമമായില്ല; കോണ്‍ഗ്രസ് 75 എം.എല്‍.എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റി; നാല് എം.എല്‍.എമാർ കളത്തിന് പുറത്ത് തന്നെ

  • Post category:news
  • Reading time:1 min read
You are currently viewing കർണാടകയിൽ രാഷ്ട്രീയ നാടകത്തിന് വിരാമമായില്ല; കോണ്‍ഗ്രസ് 75 എം.എല്‍.എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റി; നാല് എം.എല്‍.എമാർ കളത്തിന് പുറത്ത് തന്നെ

ബംഗളുരു: കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ എല്ലാ എം.എല്‍.എമാരും പങ്കെടുത്തില്ല. ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറാൻ ഒരുങ്ങി നിൽക്കുന്ന നാല് എം.എല്‍.എമാരാണ് യോഗത്തിന് എത്താതിരുന്നത്. അതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി കോൺഗ്രസ് ബാക്കിയുള്ള 75 എം.എല്‍.എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റി. ബിദഡിയിലെ റിസോര്‍ട്ടിലേക്കാണ് മാറ്റിയത് എന്നാണ് വിവരം.

കർണാടകയിൽ ഭരണം പിടിക്കാൻ ബി.ജെ പിയുടെ ചാക്കിട്ടുപിടിത്തം നടക്കുന്നതിനാൽ വിധാന്‍ സൌധയില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തിന് ശേഷം 75 എം.എല്‍.എമാരെയും രണ്ട് ടൂറിസ്റ്റ് ബസ്സുകളില്‍ കയറ്റി റിസോര്‍ട്ടിലേക്ക് കൊണ്ടുപോവുകയാണുണ്ടായത്. കര്‍ണാടക പി.സി.സി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും എം.എല്‍.എമാര്‍ക്കൊപ്പം ബസ്സിലുണ്ട്. കർണാടകയിൽ രാഷ്ട്രീയ നാടകം തുടരുകയാണ്.

0Shares