കർണാടകയിൽ അജ്ഞാത വസ്തു പൊട്ടിത്തെറിച്ച്‌ സ്‌ഫോടനം; എം.എല്‍.എ എന്‍.എ ഹാരിസ് ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു

  • Post category:news
  • Reading time:1 min read
You are currently viewing കർണാടകയിൽ അജ്ഞാത വസ്തു പൊട്ടിത്തെറിച്ച്‌ സ്‌ഫോടനം; എം.എല്‍.എ എന്‍.എ ഹാരിസ് ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു

അജ്ഞാത വസ്തു പൊട്ടിത്തെറിച്ച്‌ എം.എല്‍.എയ്ക്ക് പരിക്കേറ്റു. കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും എം.എല്‍.എയുമായ എന്‍.എ ഹാരിസിനാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ശാന്തിനഗറില്‍ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്തു മടങ്ങാനിരിക്കെ അജ്ഞാത വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

കാലിനു പരിക്കേറ്റ എന്‍.എ ഹാരിസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന അഞ്ചു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. തീവ്രത കുറഞ്ഞ സ്ഫോടനമാണ് നടന്നതെന്ന് പോലീസ് വ്യക്തമാക്കി. മലയാളിയും കാസര്‍കോട് കീഴൂര്‍ സ്വദേശിയുമായ എന്‍.എ ഹാരിസ് ബംഗളുരുവിലെ ശാന്തിനഗര്‍ മണ്ഡലത്തിലെ ജനപ്രതിനിധിയാണ്.

0Shares