ബംഗളൂരു: കർണാടകയിലെ ജെ.ഡി.എസ്- കോണ്‍ഗ്രസ് സർക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ പിൻവലിച്ചു. ആര്.ശങ്കറും, എച്ച് നഗേഷുമാണ് പിന്തുണ പിന്‍വലിച്ചത്. ആര്.ശങ്കറിനൊപ്പം ബംഗളൂരിൽനിന്നും കാണാതായ നാല് കോണ്‍ഗ്രസ് എം.എല്‍.മാരും മുംബൈയിലെ ഹോട്ടലിലുണ്ടെന്നാണ് വിവരം. ഈ എം.എൽ.എ മാരെ തിരികെ ബെംഗളുരുവിലേക്ക് എത്തിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നടത്തുകയാണ്. ഇതിനായി മന്ത്രി ഡി.കെ.ശിവകുമാർ മുബൈയിലേക്ക് പുറപ്പെട്ടു.
അതേസമയം സർക്കാരിനെ താഴെയിറക്കാൻ ബി ജെ പി ശ്രമം നടത്തുന്നില്ലന്നും ഭരണകക്ഷി ഉന്നയിക്കുന്നത് വ്യാജ ആരോപണമാണെന്നും ബി.ജെ.പി കേന്ദ്രങ്ങൾ വ്യക്തമാക്കി. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ടാണ് ബി.ജെ.പി തന്ത്രം മെനയുന്നത്. ജനങ്ങൾക്കിടയിൽ സർക്കാരിനെതിരെ മോശം അഭിപ്രായമുണ്ടാകുകയും അതുവഴി തിരഞ്ഞെടുപ്പ് വിജയം ഉറപ്പാകുകയുമാണ് ലക്ഷ്യം. സർക്കാരിനെ താഴെയിറക്കാനുള്ള നീക്കം നടത്തുന്നില്ല എന്ന് പറയുമ്പോഴും പത്തിൽ അതികം എം.എൽ.എമാരെ ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.