കർണാടകയിലെ കാർവാറിൽ വൻ ബോട്ട് അപകടം; നിരവധിപേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കർണാടകയിലെ കാർവാറിൽ വൻ ബോട്ട് അപകടം; നിരവധിപേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

മംഗളുരു: കര്‍ണാടകയിലെ കാര്‍വാർ തീരത്തുനിന്നും അകലെ നടുക്കടലിൽ ബോട്ട് മറിഞ്ഞ് 16 പേർ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കാര്‍വാറിന് സമീപത്തെ കൂര്‍മഗഡ ദ്വീപില്‍നിന്നും കാര്‍വാര്‍ തീരത്തേക്ക് യാത്രക്കാരുമായി വരികയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ 26 പേര് ഉണ്ടായിരുന്നതായാണ് വിവരം. മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

0Shares