ക്ഷേത്ര പൂജയ്ക്കും ഇനി ബംഗാളി സാന്നിധ്യം.

  • Post category:news
  • Reading time:1 min read
You are currently viewing ക്ഷേത്ര പൂജയ്ക്കും ഇനി ബംഗാളി സാന്നിധ്യം.

പാലക്കാട്: കേരളത്തിലെ ജോലികള്‍ മുഴുവന്‍ ബംഗാളികള്‍ അങ്ങ് ഏറ്റെടുത്തിരിക്കുകയാണ്. ഒരു മടിയും കൂടാതെ പലപണികളും കൃത്യതയോടെ നിര്‍വ്വഹിച്ച് കേരളത്തില്‍ താരമായിരിക്കുകയാണ് ബംഗാളികള്‍. പക്ഷേ ഒരു ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ ഒരു ബംഗാളി ചെയ്താലോ?.എന്നാല്‍ പാലക്കാട് ജില്ലയിലെ എലവഞ്ചേരി, നെന്മാറ പഞ്ചായത്തുകളിലെ രണ്ടു ക്ഷേത്രങ്ങളില്‍ പൂജാദികര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത് ബംഗാളി സ്വദേശിയായ ശങ്കര്‍ (35)ാണ്. മൂന്നുവര്‍ഷം മുമ്പാണ് തരവന്തേടത്ത് കുടുംബത്തിന്റെ തേവര്‍കുളം ശിവക്ഷേത്രത്തില്‍ പൂജാരിയായി ശങ്കര്‍ എത്തുന്നത്. ഇതോടെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം തുറക്കാറുള്ള ക്ഷേത്രം ഇപ്പോള്‍ ദിവസവും തുറന്നു തുടങ്ങി.

കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ മുംബൈയിലേക്ക് വണ്ടി കയറിയ ശങ്കര്‍ കുറേക്കാലം ഹോട്ടല്‍ ജോലി ചെയ്തു. 12 വര്‍ഷംമുമ്പ് പാലക്കാട്ടെത്തി കല്‍പ്പാത്തി സ്വദേശി വിശ്വനാഥനെ പരിചയപ്പെട്ടതോടെയാണ് പൂജാരിയായത്. എലവഞ്ചേരിയിലെ ജ്യോതിഷിയും തന്ത്രിയുമായ ചന്ദ്രവാധ്യാര്‍ എന്ന ചെല്ലപ്പയ്യരെ വിശ്വനാഥന്‍ പരിചയപ്പെടുത്തി. പിന്നീട് അദ്ദേഹത്തിന്റെ കളത്തില്‍ കൃഷിപ്പണിയോടൊപ്പം പൂജാവിധികളും പഠിച്ചു. വയസ്സായ അമ്മയ്ക്ക് മാസന്തോറും മുടങ്ങാതെ പണം അയക്കുന്നുണ്ടെന്ന് ശങ്കര്‍ പറഞ്ഞു. മലയാളവും ഹിന്ദിയും സംസ്‌കൃതവും നന്നായി കൈകാര്യം ചെയ്യും ശങ്കര്‍. വൈഷ്ണവ വിശ്വാസികളായ ഇയാളുടെ കുടുംബാംഗങ്ങളും ക്ഷേത്ര പൂജാരികളാണ്. എന്തു ജോലിയും നിഷ്പ്രയാസം ചെയ്ത് തീര്‍ക്കാനുളള ബംഗാളികളുടെ മനോഭാവം മലയാളികളായ മടിയന്മാര്‍ക്ക് ഇതോടെ മാതൃകയായിരിക്കുകയാണ്.

0Shares