ക്ഷേത്ര ആചാരവും വിശ്വാസവും സംരക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • Post category:news
  • Reading time:1 min read
You are currently viewing ക്ഷേത്ര ആചാരവും വിശ്വാസവും സംരക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ക്ഷേത്ര ആചാരവും വിശ്വാസവും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . ‘ഭരണഘടനയാണ് ഏറ്റവും മുകളില്‍’ എന്ന് കടകംപള്ളി വിശദമാക്കി. ഭരണഘടനയില്‍ തൊട്ടു സത്യം ചെയ്ത സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിധി നടപ്പാക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയില്‍ ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുവാനുള്ള ഒരു ശ്രമവും നടക്കില്ലെന്നും മകരവിളക്ക് കാലം സുഗമമായി നടക്കുമെന്നും മന്ത്രി പറഞ്ഞു.

0Shares