ലക്നൗ: ഉത്തര്‍പ്രദേശ് ഹര്‍ദോയിലെ എം.എല്‍.എയായ നിതിന്‍ അഗര്‍വാൾ ക്ഷേത്രപരിപാടിയില്‍ വിതരണം ചെയ്ത പൂരിക്കും സബ്ജിക്കുമൊപ്പം മദ്യവും. ഹര്‍ദോയിലെ ശ്രാവണ ദേവി ക്ഷേത്രത്തിലായിരുന്നു സംഭവം. കുട്ടികൾക്കടക്കം മദ്യകുപ്പി അടങ്ങുന്ന ഭക്ഷണപ്പൊതി വിതരണം ചെയ്യുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ബി.ജെ.പിക്കകത്ത് ഭിന്നത രൂപപ്പെട്ടു. സംഭവത്തെ ന്യായീകരിക്കുന്നവരും എതിർക്കുന്നവരുമുണ്ടായി. എന്നാൽ സംഭവത്തിൽ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നല്‍കിട്ടുണ്ട് ബി.ജെ.പിയിലെ മറ്റൊരു എം.എൽ.എ. പേനയും പെന്‍സിലും നല്‍കേണ്ട കുഞ്ഞുങ്ങള്‍ക്കു മദ്യം നല്‍കിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ് യു.പിയിൽ.
ക്ഷേത്രപരിപാടിയില്‍ മദ്യം വിളമ്പി; ബി.ജെ.പി എം.എല്‍.എ വിവാദ കുരുക്കിൽ; വിഷയം യോഗി ആദിത്യനാഥിന് മുന്നിലും