ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുമ്പോള്‍ തെങ്ങിന്റെ മുകളില്‍ ദേവി; കോതമംഗലം ഇളങ്കാവ് ദേവിക്ഷേത്രത്തിലെ അത്ഭുതമെന്താണ്?

  • Post category:news
  • Reading time:1 min read
You are currently viewing ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുമ്പോള്‍ തെങ്ങിന്റെ മുകളില്‍ ദേവി; കോതമംഗലം ഇളങ്കാവ് ദേവിക്ഷേത്രത്തിലെ അത്ഭുതമെന്താണ്?

കോതമംഗലം: ഗണപതിയുടെ പ്രതിമ പാലുകുടിക്കുന്നു, യേശുവിന്റെ പ്രതിമ കണ്ണീരൊഴുക്കുന്നു, മാതാവ് നേരിട്ട് പ്രത്യക്ഷപ്പെട്ടു.. തുടങ്ങിയ പ്രചരണങ്ങള്‍ നമ്മുടെ നാട്ടില്‍ സജീവമായി ഇന്നും കാണുന്നു. എന്നാല്‍ കോതമംഗലത്തു നടന്നത് മറ്റൊരു പ്രചാരണം. തെങ്ങിന്റെ മുകളില്‍ ദേവി പ്രത്യക്ഷപെട്ടെന്ന് പ്രചാരണം. സംഭവമറിഞ്ഞതോടെ ദര്‍ശന സായൂജ്യത്തിനായി പാതിരാത്രിയില്‍ ഭക്തരുടെ നെട്ടോട്ടമാണിപ്പോള്‍. കോതമംഗലം ഇളങ്കാവ് ദേവിക്ഷേത്രത്തിലാണ് ‘അത്ഭുതം’ നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുന്നതിനിടെ സമീപത്ത് ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു തെങ്ങിന്റെ മുകള്‍ ഭാഗത്ത് ചിത്രളിലൂടെയും ബിംബങ്ങളിലൂടെയും കണ്ട് പരിചയിച്ച ദേവീരൂപം പ്രത്യക്ഷപ്പെട്ടത്. നല്ലവണ്ണം ദര്‍ശിക്കാന്‍ പാകത്തില്‍ നേരം പുലരുവോളം ദേവിരൂപം തെങ്ങിന്‍ മുകളില്‍ തന്നെ ഉണ്ടായിരുന്നുവെന്നാണ്‌ ഭക്തര്‍ പറയുന്നത്. ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയവരില്‍ ചിലര്‍ തെങ്ങിന്‍ മുകളില്‍ ദേവിരൂപം പ്രത്യക്ഷപ്പെട്ടതായി പ്രചരിപ്പിച്ചതോടെ ഭക്തജനം ഇവിടെക്ക് ഒഴുകാന്‍ തുടങ്ങി. സാമൂഹിക മാധ്യമങ്ങളില്‍ ദേവി ദര്‍ശനം പ്രചരിച്ചതോടെ ദൂരെദിക്കില്‍ നിന്നും വാഹനങ്ങളും വിളിച്ച് ദര്‍ശനസായൂജ്യം നുകരാന്‍ നിരവധി കുടുംബങ്ങളും എത്തി. രാത്രി 10.30 തോടെ ഇവിടേക്ക് ആരംഭിച്ച ഭക്തജന പ്രവാഹം നേരം പുലര്‍ന്ന് സൂര്യപ്രാകാശം പരക്കും വരെ തുടര്‍ന്നെന്നാണ് ലഭ്യമായ വിവരം. സംഭവത്തെക്കുറിച്ചന്വേഷിച്ചപ്പോള്‍ ക്ഷേത്ര ഭരണസമിതിയംഗങ്ങളും ഭക്തരുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ചു.

0Shares