ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെയും പൂജാരിമാരാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം; മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുന്നുവെന്ന് കമല്‍ ഹാസന്‍

  • Post category:news
  • Reading time:1 min read
You are currently viewing ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെയും പൂജാരിമാരാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം; മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുന്നുവെന്ന് കമല്‍ ഹാസന്‍


ചെന്നൈ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെയും പൂജാരിമാരാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനമാണ് കമല്‍ ഹാസന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. തീരുമാനമെടുത്ത മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുന്നുവെന്ന് കമല്‍ ഹാസന്‍ ട്വീറ്ററില്‍ കുറിച്ചു. കേരളസര്‍ക്കാരിന്റെ നടപടിയിലൂടെ പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ സ്വപ്‌നം യാഥാര്‍ഥ്യമായതായും ട്വീറ്റില്‍ നടന്‍ ചൂണ്ടിക്കാട്ടി.

ഡി.എം.കെ വര്‍ക്കിംഗ് ചെയര്‍മാന്‍ സ്റ്റാലിനും എം.ഡി.എം.കെ അധ്യക്ഷന്‍ വൈകോയ്ക്കും പിന്നാലെയാണ് കമല്‍ ഹാസനും സമാന വിഷയത്തില്‍ അഭിന്ദനം അറിയിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആറ് ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പി.എസ്‌.സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്.

0Shares