ക്ഷീണവും ശ്വസം മുട്ടലുമായി ആശുപത്രിയിലെത്തി; രക്ത പരിശോധന ഫലം വന്നപ്പോള്‍ രക്തത്തിന് നീല നിറം

  • Post category:news
  • Reading time:1 min read
You are currently viewing ക്ഷീണവും ശ്വസം മുട്ടലുമായി ആശുപത്രിയിലെത്തി; രക്ത പരിശോധന ഫലം വന്നപ്പോള്‍ രക്തത്തിന് നീല നിറം

ക്ഷീണവും ശ്വാസം മുട്ടലും വല്ലാതെ അലട്ടുന്നു എന്നതിന് പരിഹാരം കാണാനാണ് യു.എസിലെ റോഡ് ഐലൻഡിൽ നിന്നുള്ള 25കാരി ഡോക്ടറെ കാണാനെത്തിയത്. ശ്വാസമുട്ടൽ കാരണം ഈ യുവതിയ്ക്ക് ഒന്ന് ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ല. ചർമ്മത്തിന്‍റെ നിറം ഓരോ ദിവസം കഴിയുന്തോറും മാറുന്നുണ്ടായിരുന്നു. പല്ലുവേദന ചികിത്സിക്കാൻ മരവിപ്പിക്കുന്ന ക്രീം ഉപയോഗിച്ചതിന് ശേഷമാണ് ഈ അവസ്ഥയുണ്ടായി തുടങ്ങിയതെന്ന് യുവതി ഡോക്ടറോടു പറഞ്ഞു. ക്രീം പല്ലിൽ പുരട്ടിയ ശേഷം ചർമ്മം നീല നിറം ആകുന്നത് പോലെ തോന്നിയെന്നും പ്രൊവിഡൻസിലെ മിറിയം ഹോസ്പിറ്റലിലെ ഡോക്ടറിനോട് അവർ വ്യക്തമാക്കി.

ചർമ്മത്തിനും നഖത്തിനും കടും നീല നിറമുണ്ടാവുന്നതായി കാണാൻ സാധിച്ചുവെന്നും യുവതി പറഞ്ഞു. രക്തപരിശോധന നടത്തിയാൽ മാത്രമേ എന്താണ് അസുഖമെന്ന് അറിയാൻ സാധിക്കുകയുള്ളൂവെന്ന് ഡോക്ടർ യുവതിയോട് പറഞ്ഞു. പരിശോധനയ്ക്കായി രക്തം എടുത്തപ്പോൾ രക്തത്തിനും കടുത്ത നില നിറം. രക്തപരിശോധന ഫലം പുറത്ത് വന്നപ്പോൾ മെത്തമോഗ്ലോബിനെമിയ എന്ന രോ​ഗമാണ് പിടിപെട്ടതെന്ന് വ്യക്തമായി.

രക്തത്തിലെയും ടിഷ്യു ഹൈപ്പോക്സിയയിലെയും (ശരീരത്തിലെ ടിഷ്യൂകളിലെ കുറഞ്ഞ ഓക്സിജന്‍റെ അളവ്) ഓക്സിഡൈസ്ഡ് ഹീമോഗ്ലോബിന്‍റെ (മെത്തമോഗ്ലോബിൻ) ഉള്ളടക്കത്തിലെ വർദ്ധനവാണ് മെത്തമോഗ്ലോബിനെമിയ സവിശേഷത. പ്രാഥമിക പരിശോധനയിൽ യുവതിയുടെ രക്തത്തിലെ ഓക്സിജന്റെ അളവ് 88 ശതമാനമാണെന്ന് കണ്ടെത്തി – പ്രതീക്ഷിച്ചതിനെക്കാലും കൂടുതലായിരുന്നു ഇത്. രക്തത്തിന് കടും നീലനിറമാണെന്നതും കാണാനായെന്ന് ഡോ. ഓട്ടിസ് വാറൻ പറയുന്നു. യുവതി ഇപ്പോൾ ചികിത്സയിലാണെന്ന് ഡോക്ടർ പറഞ്ഞു.

0Shares