ക്ഷീണം മൂലം രണ്ട് പേജ് ഒഴിവാക്കി വായന നിര്‍ത്തി; ബജറ്റവതരണത്തില്‍ റെക്കോര്‍ഡിട്ട് നിര്‍മലാ സീതാരാമന്‍

  • Post category:news
  • Reading time:1 min read
You are currently viewing ക്ഷീണം മൂലം രണ്ട് പേജ് ഒഴിവാക്കി വായന നിര്‍ത്തി; ബജറ്റവതരണത്തില്‍ റെക്കോര്‍ഡിട്ട് നിര്‍മലാ സീതാരാമന്‍

ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍റെ ഇത്തവണത്തെ ബജറ്റാവതരണത്തിന് റെക്കോര്‍ഡ് നേട്ടം.2 മണിക്കൂര്‍ 40 മിനിട്ടാണ് ധനമന്ത്രി പ്രസംഗം വായിച്ചത്.എന്നാല്‍ ക്ഷീണം മൂലം അവശേഷിച്ച രണ്ടു പേജുകള്‍ വായിക്കാതെ വിട്ട നിര്‍മല അതു വായിച്ചതായി കണക്കാക്കാന്‍ സ്പീക്കറോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഇത് സ്പീക്കര്‍ അംഗീകരിച്ചു.

പ്രസംഗം നീണ്ടതോടെ ക്ഷീണിതയായ ധനമന്ത്രിക്കു നേരെ അടുത്തിരിക്കുന്നവര്‍ സഹായഹസ്തം നീട്ടുന്നുണ്ടായിരുന്നു. രണ്ടു മണിക്കൂര്‍ 17 മിനിറ്റ് ആയിരുന്നു കഴിഞ്ഞ വര്‍ഷം നിര്‍മല സീതാരാമന്‍റെ ബജറ്റ് പ്രസംഗം. ഇക്കുറി സ്വന്തം റെക്കോഡ് ആണ് അവര്‍ തിരുത്തിയത്.

പതിവായി ഉപയോഗിക്കാറുളള ലെതര്‍ ബ്രീഫ്കേസില്‍ നിന്ന് വ്യത്യസ്തമായി ചുവന്ന തുണിയില്‍ ബജറ്റ് രേഖ പൊതിഞ്ഞാണ് നിര്‍മ്മല പാര്‍ലമെന്റിലേക്ക് എത്തിയത്.കഴിഞ്ഞ തവണയും ഇങ്ങനെ തന്നെയാണ് നിര്‍മല എത്തിത്.മഞ്ഞ സില്‍ക്ക് സാരിയാണ് നിര്‍മ്മലയുടെ വേഷം.

0Shares