ക്ഷണിതാവായി വി.എസിന്റെ ആദ്യ സംസ്ഥാന സമിതി ഇന്ന് ആലപ്പുഴയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing ക്ഷണിതാവായി വി.എസിന്റെ ആദ്യ സംസ്ഥാന സമിതി ഇന്ന് ആലപ്പുഴയില്‍.

തിരുവനന്തപുരം: സംസ്ഥാന സി.പി.എമ്മില്‍ ഘടക നിശ്ചയത്തെ തുടര്‍ന്നുള്ള വി.എസിന്റെ ആദ്യ സംസ്ഥാന സമിതി ഇന്ന്. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് വി.എസ് അച്യുതാനന്ദന്‍ ക്ഷണിതാവായി എത്തുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വി.എസിന്റെ അച്ചടക്ക ലംഘനത്തിനെതിരെ താക്കീത് നല്‍കുകയും സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കണമെന്ന നിര്‍ദേശവും സ്വീകരിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സമിതിക്ക് മുന്നോടിയായുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാഴ്ച്ച ചേരുകയും വി.എസിനെ ക്ഷണിതാവക്കണമെന്ന നിര്‍ദേശം പരിഗണിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സമാപിച്ച കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിങ്ങാവും പ്രധാന അജണ്ട. വി.എസിന്റെ അച്ചടക്ക ലംഘനത്തിനെതിരായുള്ള കേന്ദ്ര കമ്മിറ്റി നിര്‍ദേശവും റിപ്പോര്‍ട്ട് ചെയ്യും. പാര്‍ട്ടി തത്ത്വങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ച ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും എതിരെയുള്ള ആരോപണങ്ങള്‍ക്ക് വിശദമായ വിലയിരുത്തല്‍ സംസ്ഥാന സമിതിയില്‍ നടക്കും.

0Shares