ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം: ന്യൂസീലന്‍ഡില്‍ തോക്കുകളുടെ വില്‍പന നിരോധിക്കാന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ ഉത്തരവിട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം: ന്യൂസീലന്‍ഡില്‍ തോക്കുകളുടെ വില്‍പന നിരോധിക്കാന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ ഉത്തരവിട്ടു

വെല്ലിങ്ടണ്‍: ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ന്യൂസീലന്‍ഡില്‍ തോക്കുകളുടെ വില്‍പന നിരോധിക്കാന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ ഉത്തരവിട്ടു. പ്രഹരശേഷി കൂടുതലുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വില്‍പന അടിയന്തിരമായി നിരോധിക്കുമെന്ന് ജസീന്ത വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 11ന് പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തുമെന്നും ജസിണ്ട ആര്‍ഡേണ്‍ കൂട്ടിച്ചേര്‍ത്തു.

നിരോധനം നിലവില്‍ വന്നാല്‍ ജനങ്ങള്‍ക്ക് തോക്കുകള്‍ കൈവശം വയ്ക്കാന്‍ പ്രത്യേക അനുമതി വേണ്ടിവരും. നിലവില്‍ ജനങ്ങളുടെ കൈവശമുള്ള തോക്കുകള്‍ തിരികെ വാങ്ങാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും ജസീന്ത വ്യക്തമാക്കി. തോക്കുകളുടെ വില്‍പന നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് വന്‍തോതില്‍ വില്‍പന നടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. നിരോധനം നിലവില്‍ വന്നാല്‍ പുതിയതായി തോക്കുകള്‍ വാങ്ങുന്നതിന് പ്രത്യേക അനുമതി ആവശ്യമായിവരുമെന്നും ജസീന്ത കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോകത്തെ ഞെട്ടിച്ച ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണം നടന്നത്. രണ്ടു മുസ്ലിം പള്ളികളിലായി 50 നിരപരാധികളുടെ ജീവനെടുക്കുന്നതിന് മുമ്പ് ബ്രെണ്ടന്‍ ടെറന്റ് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

0Shares