ക്രൂരത നടന്നാല്‍ സര്‍ക്കാര്‍ സമ്മതത്തോടെ പൊലീസ് വെടിവെപ്പുണ്ടാകും : തെലുങ്കാന മന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing ക്രൂരത നടന്നാല്‍ സര്‍ക്കാര്‍ സമ്മതത്തോടെ പൊലീസ് വെടിവെപ്പുണ്ടാകും : തെലുങ്കാന മന്ത്രി

തെലങ്കാനയില്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതു പോലെയുള്ള എന്ത് ക്രൂരത നടന്നാലും അവിടെ ഇത്തരത്തിലുള്ള ഒരു പോലീസ് വെടിവെപ്പുണ്ടാവുമെന്ന മുന്നറിയിപ്പുമായി തെലങ്കാന മന്ത്രി തലസനി ശ്രീനിവാസ യാദവ് . തെലങ്കാനയിലെ പോലീസ് വെടിവെപ്പ് വ്യാജ ഏറ്റമുട്ടലാണെന്ന ആരോപണം നിലനില്‍ക്കെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഇത്തരത്തിലുള്ള പോലീസ് വെടിവെപ്പുകള്‍ കുറ്റവാളികള്‍ക്ക് പാഠമാണെന്നും സര്‍ക്കാര്‍ സമ്മതത്തോടെയാണ് ഇത് നടന്നതെന്നും മന്ത്രി മാധ്യമങ്ങളോട് സൂചിപ്പിച്ചു.

‘നിങ്ങളുടെ സ്വഭാവം മോശമാണെങ്കില്‍, കോടതി വിചാരണയില്‍ പ്രത്യേകിച്ച് ഒന്നും ലഭിക്കുന്നില്ലെങ്കില്‍ കേസുകള്‍ നീണ്ടു പോകുമ്പോള്‍, കുറ്റവാളികള്‍ ജാമ്യം നേടി പുറത്തു പോകുമ്പോള്‍ ഇത് പാഠമാണ്. ഇങ്ങനൊരു സംഭവം ഇനിയുണ്ടാവില്ല. ഈ കൃത്യത്തിലൂടെ ഞങ്ങളൊരു സന്ദേശം നല്‍കുകയാണ്. ഇത്തരത്തില്‍ അതി ക്രൂരമായ കുറ്റകൃത്യം ചെയ്യുമ്പോള്‍ അത് ക്രൂരമാണെന്നും ഒരു ഏറ്റുമുട്ടല്‍ കൊലയുണ്ടാവുമെന്നതുമാണ് ഞങ്ങളുടെ സന്ദേശം’, മന്ത്രി തലസനി ശ്രീനിവാസ യാദവ് പറഞ്ഞു.

മേലധികാരികളുടെ അറിവോടെയല്ലേ പോലീസ് വെടിവെപ്പെന്ന ചോദ്യത്തിന് തീര്‍ച്ചയായും. കുറ്റകൃത്യത്തിന്‍റെ രീതി പരിശോധിച്ചാല്‍ തന്നെ അത് മനസ്സിലാവുമെന്നാണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കിയത്. രാജ്യത്തിന് ഒരു മാതൃക ഞങ്ങള്‍ സൃഷ്ടിക്കുകയാണ്. ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയല്ല ആ മാതൃക സൃഷ്ടിക്കുന്നത്. പകരം ക്രമസമാധാന പ്രശ്നത്തെ എങ്ങനെ ഞങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്ന തിലൂടെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

0Shares