തിരുവനന്തപുരം: സെക്രട്ടേറിയേറ്റിനു മുന്നില്‍ അമ്മയെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു. നാട്ടുകാര്‍ നോക്കി നില്‍ക്കെ ഉച്ചയോടെയായിരുന്നു സംഭവം. കൈയിലുണ്ടായിരുന്ന കോമ്പസ് ഉപയോഗിച്ചാണ് 16 കാരനായ മകന്‍ അഭിജിത്ത് 35 വയസുള്ള അമ്മ ദീപയെ കുത്തിയത്.

ഇരുവരും റോഡിലൂടെ നടന്നു വരികയായിരുന്നു. ഈ സമയം ഏതോ കാര്യത്തെച്ചൊല്ലി ഇരുവരും വാക്ക് തര്‍ക്കത്തിലായിരുന്നു. തുടര്‍ന്ന് മകന്‍ അമ്മയെ കുത്തുകയായിരുന്നു. ഉടന്‍ തന്നെ ഓടിക്കൂടിയ ആളുകള്‍ മകനെ പോലീസിന് കൈമാറി. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ദീപയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ അഭിജിത്തിനെ ചോദ്യം ചെയ്തു വരികയാണ്.