ക്രിസ്തുമസ് റിലീസ് കാത്തിരിക്കുന്നത് മലയാളത്തിൽനിന്നും അഞ്ച് സിനിമകൾ; കൂടെ റിലീസ് കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളും

  • Post category:news
  • Reading time:1 min read
You are currently viewing ക്രിസ്തുമസ് റിലീസ് കാത്തിരിക്കുന്നത് മലയാളത്തിൽനിന്നും അഞ്ച് സിനിമകൾ; കൂടെ റിലീസ് കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളും

കൊച്ചി(കേരളം)/ ചെന്നൈ(തമിഴ്‌നാട്): ആഘോഷവേളകളിൽ കേരളത്തിൽ മലയാള സിനിമക്ക് പുറമെ തമിഴ് സിനിമയും തിയറ്റർ കീഴടക്കാറാണ് പതിവ്. ഈ ക്രിസ്തുമസ് പുതുവത്സരം പ്രമാണിച്ച് ആ പതിവ് തുടരുമെന്നാണ് പുതിയ റിപ്പോർട്ട്. മലയാളത്തിൽ നിന്നും അഞ്ച് സിനിമകൾ റിലീസ് തിയതി കാത്തിരിക്കുമ്പോൾ തമിഴിൽ നിന്നുള്ള സിനിമകളും കേരളത്തിലെ തിയറ്ററുകൾ കീഴടക്കും. കൂടുതൽ മലയാളികുടുംബ പ്രേക്ഷകർ ആഗ്രഹിക്കുന്ന മലയാള കുടുംബ ചിത്രം കുറവെന്നിരിക്കെ തമിഴ് സിനിമാ ശൈലിയിലേക്ക് മലയാള സിനിമകൾ എത്തിക്കുന്നതിനാൽ കുടുംബ പ്രേക്ഷകർ ചില സിനിമകൾ കാണാൻ തിയറ്ററുകളിലെത്താറില്ല എന്നതാണ് യാതാർഥ്യം. ആളുകളെ രസം കൊള്ളിക്കുന്ന ചേരുവകൾ ചേർത്ത തമിഴ് സിനിമാ ശൈലിയിലേക്ക് മലയാള സിനിമകളും മാറ്റുന്നത് ചിത്രങ്ങളുടെ വിജയത്തെ മുൻനിർത്തിയാണ്. നിർമാതാവിൻ്റെ മുടക്കുമുതൽ തിരിച്ച് പിടിക്കുക എന്നത് സംവിധയകനിൽ ഭാരം കൂട്ടും. ഇത് സിനിമയുടെ ഗതി തിരിച്ചുവിടുന്നു.ഈ ക്രിസ്തുമസിന് മോഹൻ ലാൽ ചിത്രമായ ഓടിയനിൽ വിശ്വസമർപ്പിച്ചിരിക്കുകയാണ് മലയാളി കുടുംബ പ്രേക്ഷകർ. മലയാളത്തിൽ നിന്നും ഒടിയന് പുറമെ മറ്റു നാല് ചിത്രങ്ങളും തിയറ്ററുകളിലെത്തും  ജയസൂര്യയുടെ പ്രേതം 2, ഞാന്‍ പ്രകാശന്‍, തട്ടുംപുറത്ത് അച്യുതന്‍, എൻ്റെ ഉമ്മാൻ്റെ പേര് തുടങ്ങിയവയാണ് ചിത്രങ്ങള്‍. എന്നാൽ തമിഴിൽ നിന്നും ധനുഷ് ചിത്രം മാരി- 2, വിജയ് സേതുപതിയുടെ സീതാകത്തി, ജയം രവി നായകനായ അഡങ്കമാറ്, ശിവകാര്‍ത്തികേയന്‍ അതിഥി വേഷത്തിലെത്തുന്ന കനാ, വിഷ്ണു വിശാല്‍ ചിത്രം സില്‍ക്കുവാരുപട്ടി സിങ്കം എന്നിവയും തിയറ്റർ കീഴടക്കും. മലയാള സിനിമകൾക്ക് പുറമെ തമിഴ് സിനിമകളും കേരളത്തിൽ നല്ല കളക്ഷൻ നേടുന്നു എന്നത് തമിഴ് ചിത്രങ്ങൾ കേരളതിയറ്ററുകളിലെത്തിക്കാൻ പ്രചോദനം നൽകുന്നു എന്നാണ് വിതരണക്കാർ പറയുന്നത്.

0Shares