ക്രിസ്ത്യാനി വീടുകളിൽ കർത്താവിനു പകരം ഷീ ചിൻപിങ്ങിന്റെ ചിത്രം; ചൈനയില്‍ ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു രക്ഷിക്കാൻ ക്രിസ്തുവിനല്ല പ്രസിഡന്റ് ഷീ ചിൻപിങ്ങിനു മാത്രമേ സാധിക്കൂ; പ്രചാരണവുമായി ചൈനീസ് ഭരണകൂടം

  • Post category:news
  • Reading time:1 min read
You are currently viewing ക്രിസ്ത്യാനി വീടുകളിൽ കർത്താവിനു പകരം ഷീ ചിൻപിങ്ങിന്റെ ചിത്രം; ചൈനയില്‍ ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു രക്ഷിക്കാൻ ക്രിസ്തുവിനല്ല പ്രസിഡന്റ് ഷീ ചിൻപിങ്ങിനു മാത്രമേ സാധിക്കൂ; പ്രചാരണവുമായി ചൈനീസ് ഭരണകൂടം

ബീജിംഗ്: പ്രാദേശിക ഭരണകൂടത്തിന്റെ ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി ചൈനയില്‍ ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു രക്ഷിക്കാൻ ക്രിസ്തുവിനല്ല പ്രസിഡന്റ് ഷീ ചിൻപിങ്ങിനു മാത്രമേ സാധിക്കൂവെന്ന പ്രചാരണവുമായി ഭരണകൂടം. ചൈനയില്‍ ക്രിസ്ത്യാനികൾക്കിടയിലാണ് ക്രിസ്തുവിനെയും ഷീയെയും താരതമ്യം ചെയ്തുള്ള പ്രചാരണങ്ങൾ നടക്കുന്നത്. ക്രിസ്ത്യാനി വീടുകളിൽ കർത്താവിനു പകരം ഷീ ചിൻപിങ്ങിന്റെ ചിത്രം സ്ഥാപിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ചിയാൻഷി പ്രവിശ്യയിലെ യുഗാനിൽ ജനസംഖ്യയിൽ പത്തു ശതമാനവും ക്രിസ്ത്യാനികളാണ്. ചൈനയിലെ ജനങ്ങളിൽ 11 ശതമാനം സർക്കാർ‌ കണക്കനുസരിച്ച് ദാരിദ്രരേഖയ്ക്കു കീഴിലാണ്. 2020നകം ദാരിദ്ര്യം അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തിലാണു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സി.പി.സി) പ്രവർത്തനം. ദാരിദ്ര്യത്തിൽനിന്നു രക്ഷപ്പെടാൻ വീടുകളിൽ ക്രിസ്തുവിനു പകരം ഷീയുടെ ചിത്രങ്ങള്‍ സ്ഥാപിക്കാൻ പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടതായാണു വിവരം.

0Shares