
സ്കൂളുകളിലും കോളജുകളിലും യൂണിയന്‍ പ്രവർത്തനം നിയമവിധേയമാക്കാനുള്ള കരട് ബില്ലിന് അംഗീകാരം നൽകിയ സർക്കാർ നീക്കത്തിനെതിരെ ഇ. ശ്രീധരൻ. സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹര്‍ജി നൽകുമെന്ന് ഇ. ശ്രീധരൻ പറഞ്ഞു. ക്യാമ്പസിൽ രാഷ്ട്രീയം കടന്നുകയറുന്നതാണ് പല പ്രശ്നങ്ങളുടെയും കാരണമെന്നും അദ്ദേഹം പറഞ്ഞു.

ട്രിവാൻഡ്രം മാനേജ്മെന്‍റ് അസോസിയേഷൻ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു ഇ. ശ്രീധരൻ. ക്യാമ്പസുകളിൽ മൂല്യം ഇല്ലാതാകുന്നതിനാലാണ് മഹാരാജാസിൽ പ്രിൻസിപ്പലിന്‍റെ കസേര കത്തിച്ചതും വിദ്യാർത്ഥി കുത്തേറ്റു മരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമ നിർമാണത്തിനെതിരെ ഇ. ശ്രീധരൻ പ്രസിഡന്‍റായ എഫ്.ആർ.എൻ.വി എന്ന സന്നദ്ധ സംഘടനയാണ് ഹര്‍ജി നൽകുക.
