
ക്യാമറകളും മൊബൈല്‍ ഫോണുകളും നിരോധിച്ചിരിക്കുന്ന പുരി ജഗന്നാഥ ക്ഷേത്രത്തിനുള്ളില്‍ വെച്ച് ടിക് ടോക് ചിത്രീകരിച്ച പതിനാറുകാരിക്കെതിരെ കേസ്. ക്ഷേത്രത്തിനകത്ത് വെച്ച് ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്ത പുരിയിലെ നിമപാര സ്വദേശിയായ പെണ്‍കുട്ടിക്കെതിരെയാണ് സിംഗദ്വാര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ആവശ്യമുള്ളപ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയും ചെയ്തത്.

ക്ഷേത്രത്തിന്‍റെ അകത്തളങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടിക് ടോക്ക് വീഡിയോ തിങ്കളാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് ജഗന്നാഥ ക്ഷേത്ര ഭരണകൂടം സിംഹദ്വാര്‍ പോലീസിന് പരാതി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയാണ് വീഡിയോ എടുത്ത് ടിക് ടോക്കില്‍ ഷെയര്‍ ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു.
