ക്യാപ്റ്റനല്ല ഇനി മുതല്‍ ബാറ്റ്‌സ്മാനായി അലെസറ്റയര്‍ കുക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing ക്യാപ്റ്റനല്ല ഇനി മുതല്‍ ബാറ്റ്‌സ്മാനായി അലെസറ്റയര്‍ കുക്ക്.

ലണ്ടന്‍: 59 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായി റെക്കോഡിട്ട അലെസ്റ്റയര്‍ കുക്ക് ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നതായി ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഈ വര്‍ഷം നടക്കുന്ന ആഷസ് പരമ്പയില്‍ ഇംഗ്ലണ്ടിനെ നയിക്കുന്നത് ജോ റൂട്ട് ആയിരിക്കും. 2012 ലായിരുന്നു ക്യാപ്റ്റനായി കുക്കിന്റെ സ്ഥാനാരോഹണം. ക്യാപ്റ്റനായ കുക്കിന്റെ കീഴില്‍ നിരവധി പരമ്പരകളില്‍ വന്‍ വിജയങ്ങളാണ് ഇംഗ്ലണ്ടിന് നേടിയത്. .

5 വര്‍ഷമായി ഇംഗ്ലണ്ടിന്റെ ക്യാപറ്റനായി ടീമിനെ നയിക്കാനായത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്നും സ്ഥാനമൊഴിയുക എന്നത് സങ്കടകരമായ കാര്യമാണെങ്കിലും അത് ശരിയായ തീരുമാനമാണെന്നും അലെസ്റ്റയര്‍ കുക്ക് അറിയിച്ചു. ക്യാപ്റ്റനല്ലെങ്കിലും ഇംഗ്ലണ്ടിന്റെ ബാറ്റ്സ്മാനായി ടീമിനൊപ്പം താരം ഉണ്ടാകും

0Shares