കോ​ണ്‍​ഗ്ര​സു​മാ​യി ധാ​ര​ണ​യു​ടെ വാ​തി​ല്‍ പൂ​ര്‍​ണ​മാ​യും അ​ട​ക്ക​ണ​മോ വേ​ണ്ട​യോ? നി​ര്‍​ണാ​യ​ക സി.​പി.​എം പോ​ളി​റ്റ്​​ബ്യൂ​റോ ഇന്ന് ആരംഭിക്കും

  • Post category:news
  • Reading time:1 min read
You are currently viewing കോ​ണ്‍​ഗ്ര​സു​മാ​യി ധാ​ര​ണ​യു​ടെ വാ​തി​ല്‍ പൂ​ര്‍​ണ​മാ​യും അ​ട​ക്ക​ണ​മോ വേ​ണ്ട​യോ? നി​ര്‍​ണാ​യ​ക സി.​പി.​എം പോ​ളി​റ്റ്​​ബ്യൂ​റോ ഇന്ന് ആരംഭിക്കും

ന്യൂ​ഡ​ല്‍​ഹി: വ​ര്‍​ഗീ​യ​ത​യെ​ന്ന മു​ഖ്യ​ശ​ത്രു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ കോ​ണ്‍​ഗ്ര​സു​മാ​യി ധാ​ര​ണ​യു​ടെ വാ​തി​ല്‍ പൂ​ര്‍​ണ​മാ​യും അ​ട​ക്ക​ണ​മോ വേ​ണ്ട​യോ എ​ന്ന്​ തീ​രു​മാ​നി​ക്കാ​നു​ള്ള നി​ര്‍​ണാ​യ​ക സി.​പി.​എം പോ​ളി​റ്റ്​​ബ്യൂ​റോ ശ​നി​യാ​ഴ്​​ച മു​ത​ല്‍. കോ​ണ്‍​ഗ്ര​സി​നോ​ടു​ള്ള ബ​ന്ധ​ത്തി​ല്‍ ഐ​ക്യ​സാ​ധ്യ​ത​യു​ടെ വ​ഴി അ​ട​ക്കാ​തെ​യും എ​ന്നാ​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ രേ​ഖ ത​ള്ളി​യു​മാ​ണ്​ ക​ഴി​ഞ്ഞ കേ​ന്ദ്ര ക​മ്മി​റ്റി (സി.​സി)​രാ​ഷ്​​ട്രീ​യ പ്ര​മേ​യ രൂ​പ​രേ​ഖ ച​ര്‍​ച്ച​യി​ല്‍ ധാ​ര​ണ​യി​ല്‍ എ​ത്തി​യ​ത്.

വ​ര്‍​ഗീ​യ​തയ്‌ക്കെ​തി​രാ​യ സ​മ​ര​ത്തി​​െന്‍റ മു​ഖ്യ​ദി​ശ ബി.​ജെ.​പി​ക്ക്​ എ​തി​രാ​ണെ​ങ്കി​ലും കോ​ണ്‍​ഗ്ര​സു​മാ​യി ധാ​ര​ണ​യോ സ​ഖ്യ​മോ മു​ന്ന​ണി​യോ ഉ​ണ്ടാ​ക്കില്ലെ​ന്ന പോ​ളി​റ്റ്​ ബ്യൂ​റോ​യു​ടെ ഒൗ​ദ്യോ​ഗി​ക നി​ല​പാ​ടി​ന്​ അ​നു​സ​രി​ച്ച്‌​ 22 ാം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​നാ​യു​ള്ള ക​ര​ട്​ രാ​ഷ്​​ട്രീ​യ പ്ര​മേ​യം ത​യാ​റാ​ക്കാ​നാ​ണ്​ പി.​ബി​യെ കേ​ന്ദ്ര​ക​മ്മി​റ്റി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ്​ ബ​ന്ധം ​ത​ള്ള​ണ​മോ കൊ​ള്ള​ണ​മോ എ​ന്ന​തി​ല്‍ കേ​ന്ദ്ര ക​മ്മി​റ്റി​യി​ല്‍ ഉ​യ​ര്‍​ന്ന അ​നു​കൂ​ല, പ്ര​തി​കൂ​ല അ​ഭി​പ്രാ​യ​ങ്ങ​ള്‍ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു​വേ​ണം ക​ര​ട്​ ത​യാ​റാ​ക്കാ​ന്‍ എ​ന്നും സി.​സി നി​ര്‍​ദേ​ശി​ച്ചു. ഇ​തോ​ടെ സീ​താ​റാം യെ​ച്ചൂ​രി ബം​ഗാ​ള്‍ ഘ​ട​ക പി​ന്തു​ണ​യോ​ടെ കൊ​ണ്ടു​വ​ന്ന രേ​ഖ​യാ​വി​ല്ല ക​ര​ട്​ രാ​ഷ്​​ട്രീ​യ ​പ്ര​മേ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​മെ​ന്ന്​ ​ തീ​ര്‍​ച്ച​യാ​ണ്. പ്ര​കാ​ശ്​ കാ​രാ​ട്ട്​ അ​വ​ത​രി​പ്പി​ച്ച രേ​ഖ​യാ​വും അ​ടി​ത്ത​റ.

 

0Shares