കോഹ്‌ലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ്; വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ജയം

  • Post category:news
  • Reading time:1 min read
You are currently viewing കോഹ്‌ലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ്; വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ജയം

വിന്‍ഡീസിന്‍റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. കോഹ്‌ലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങില്‍ ഇന്ത്യ 18.4 ഓവറില്‍ വിജയം സ്വന്തമാക്കി. 50 പന്തില്‍നിന്ന് 94 റണ്‍സ് ആണ് താരം നേടിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 207 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ കോഹിലിയുടെയും, കെ. എല്‍ രാഹുലിന്‍റെയും തകര്‍പ്പന്‍ പ്രകടനത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി.

രണ്ടാം വിക്കറ്റില്‍ കോഹിലിയും, രാഹുലും ചേര്‍ന്ന് 100 റണ്‍സ് ആണ് നേടിയത്. ജയത്തോടെ മൂന്ന് മത്സരങ്ങള്‍ ഉള്ള പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. തകര്‍പ്പന്‍ ബാറ്റിങ്ങ് ആണ് വിന്‍ഡീസ് നടത്തിയത്. എവിന്‍ ലൂയിസ്, ബ്രാന്‍ഡന്‍ കിംഗ്, ഷിമ്രോണ്‍ ഹെറ്റ്മിയര്‍, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് വിന്‍ഡീസ് 200 കടന്നത്. ഷിമ്രോണ്‍ ഹെറ്റ്മിയര്‍ അര്‍ദ്ധശതകം നേടി. ചഹാല്‍ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി.

0Shares