തിരുവനന്തപുരം: അടുത്തിടെ കേരളത്തില്‍ എത്തിയ വിദേശ വനിത കോവളത്ത് ലൈംഗിക പീഡനത്തിനിരയായി. ഗുരുതരമായി പരിക്കേറ്റ ജപ്പാൻ സ്വദേശിനീയായ യുവതിയെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



കോവളത്ത് ഒരു റിസോര്‍ട്ടില്‍ താമസിച്ചു വന്ന യുവതി ഇന്നലെ വൈകീട്ട് സുഹൃത്തിന് ഒപ്പം പുറത്തുപോയിരുന്നു.പിന്നീട് അവശയായാണ് മുറിയിൽ തിരിച്ചെത്തിയത്. തുടര്‍ന്ന് രക്തസ്രാവം ഉണ്ടായ യുവതിയെ റിസോര്‍ട്ട് ജീവനക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.