കോവളം എം. എല്‍. എ വിന്‍സെന്റ് ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചീമുട്ടയേറ്‌

  • Post category:news
  • Reading time:1 min read
You are currently viewing കോവളം എം. എല്‍. എ വിന്‍സെന്റ് ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചീമുട്ടയേറ്‌

തിരുവനന്തപുരം: കോൺഗ്രസിന്റെ കോവളം എം. എല്‍. എ വിന്‍സെന്റ് ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മയ്‌ക്കെതിരെ കോണ്‍ഗ്രസ് ആക്രമണം. പാര്‍ട്ടി എം എല്‍ എ ജയിലിലായതോടെ കലിപൂണ്ട പ്രവര്‍ത്തകര്‍ ബാലരാമപുരം സ്വദേശ്വിയായ വീട്ടമ്മയ്ക്കു നേരെ ചീമുട്ടയെറിയുകയായിരുന്നു.വീട്ടമ്മയുടെ പരാതിയെ തുടർന്ന് എസ്. എ. പി. ക്യാമ്പിലെ പോലീസ് ക്ലബ്ബിലെത്തിച്ചാണ് എം. എൽ . എയെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്ക് ആസ്​പത്രിയില്‍ വൈദ്യപരിശോധന നടത്തി.

പീഡനത്തിനിരയായ വീട്ടമ്മ ബുധനാഴ്ച ഉച്ചയ്ക്ക് അമിതമായി ഗുളികകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ സമയം, ഇവരുടെ ഭര്‍ത്താവ് വീട്ടിലില്ലായിരുന്നു. ഭര്‍ത്താവ് വീട്ടിലില്ലായിരുന്നു. ഭര്‍ത്താവ് എത്തുമ്പോഴേക്കും വീട്ടമ്മ അവശയായിരുന്നു. ഉടന്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യാസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.എം. വിന്‍െസന്റ് എം.എല്‍.എ. കാരണമാണ് ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ബാലരാമപുരം പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുപുറത്തറിഞ്ഞത്.

ഇന്നലെ വൈകുന്നേരം വീടിനുമുന്നിലെത്തിയാണ് കോണ്‍ഗ്രസുകാര്‍ ഇരയായ സ്ത്രീക്കെതിരെ അക്രമം അഴിച്ചുവിട്ടത്. വീട്ടമ്മ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസ് ആക്രമണം. പലയിടങ്ങളില്‍ നിന്നായി സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആസുത്രിതമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇവരുടെ വീടിനു മുന്നില്‍ വലിയ തോതില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു. അതേ സമയം പീഡനത്തിനിരയായ വീട്ടമ്മയുടെ മൊ‍ഴിയെടുക്കാനായി പൊലീസും സ്ഥലത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്‍റെ ആക്രമണം ശക്തമായതോടെ ഇവരെ പൊലീസ് സുരക്ഷിതസ്ഥലത്തേക്ക് മാറ്റി.

0Shares