കോളയും പെപ്‌സിയും തമിഴ്‌നാട് പടിക്ക് പുറത്താക്കി.

  • Post category:news
  • Reading time:1 min read
You are currently viewing കോളയും പെപ്‌സിയും തമിഴ്‌നാട് പടിക്ക് പുറത്താക്കി.

ചെന്നൈ: വ്യാപാരി വ്യവസായ സംഘടനയുടെ നിര്‍ദ്ദേശത്തേ തുടര്‍ന്ന് തമിഴ് നാട്ടില്‍ പെപ്‌സി, കൊക്കക്കോള തുടങ്ങിയ ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു. തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷന്‍, തമിഴ്‌നാട് വണികര്‍ കൂട്ടമൈപ്പു പേരവൈ എന്നീ സംഘടനകള്‍ സംയുക്തമായാണ് ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വിലക്കണമെന്ന് ആഹ്വാനവുമായി രംഗത്തു വന്നത്. കടുത്ത വരള്‍ച്ചയില്‍ കുടിവെള്ളം കിട്ടാക്കനിയായ സാഹചര്യത്തില്‍ ജലം ഊറ്റിയെടുത്ത് ശീതളപാനീയങ്ങള്‍ ഉല്‍പാദിപ്പിച്ച് കര്‍ഷകരെയും മറ്റു ജനങ്ങളെയും ചൂഷണം ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ചാണ് ഈ ബഹിഷ്‌കരണ നടപടി.

മാര്‍ച്ച് ഒന്നുമുതല്‍ പെപ്‌സിയും കൊക്കക്കോളയും വില്‍ക്കരുതെന്നു നേരത്തെ തന്നെ സംഘടനകള്‍ വ്യാപാരികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശമാണ് നടപ്പിലാകുന്നത്. വിഷാംശങ്ങളടങ്ങിയ ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് കുറ്റകരമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ഈ സംരംഭത്തിന് മലയാളികളുടെ നേതൃത്വത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥസംഘത്തിന്റെ പിന്തുണയുള്ളതായി പ്രസിഡന്റ് ടി. അനന്തന്‍ അറിയിച്ചു. അതേസമയം, മുന്നറിയിപ്പ് ലംഘിച്ച് ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന കടയുമകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സംഘടനകള്‍ വ്യക്തമാക്കി.

0Shares