കൊല്ലം: കോളേജ് വിദ്യാര്‍ഥിനി ട്രെയിനിന് മുന്നില്‍ചാടി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമ കോളേജിലെ ഒന്നാംവര്‍ഷ ഇഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണ(20)യാണ് മരിച്ചത്. കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ചെയ്തതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കോളേജിന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ അധ്യാപകരെ തടഞ്ഞുവച്ചു. സ്വയംഭരണാവകാശമുള്ള കോളേജായ ഫാത്തിമാ മാതായില്‍ സെമസ്റ്റര്‍ പരീക്ഷയാണ് നടന്നത്. പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനി കോപ്പിയടിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെ കുട്ടിയെ കോളേജിലെ കോപ്പിയടി തടയുന്നതിനുള്ള സ്‌ക്വാഡിന്റെ മുന്നില്‍ അധ്യാപിക ഹാജരാക്കി.
സ്‌ക്വാഡിലുള്ളവരും മറ്റ് അധ്യാപകരും കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. ഇതിനുപുറമെ കുട്ടിയുടെ ഫോട്ടോ എടുത്തുവെന്നും പരാതിയുണ്ട്. അധികൃതരുടെ നടപടിയില്‍ മനംനൊന്ത് കുട്ടി കോളേജില്‍നിന്ന് ഇറങ്ങിയോടുകയും എന്‍.എന്‍ കോളേജിന് മുന്നില്‍വച്ച് ട്രെയിനിനു മുന്നില്‍ ചാടുകയുമായിരുന്നു. വിഷയത്തില്‍ കോളേജ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്ഥലത്ത് പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. അധ്യാപകരോടും വിദ്യാര്‍ഥികളോടും പോലീസ് സംസാരിച്ചു. ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ മൃതദേഹം കൊല്ലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കോളജില്‍ പരീക്ഷക്കിടേ കോപ്പിയടി പിടികൂടി; വിദ്യാര്‍ഥിനിയെ സ്‌ക്വാഡിന് മുന്നില്‍ ഹാജരാക്കി അധ്യാപിക അവഹേളിച്ചു; മനം നൊന്ത വിദ്യാര്‍ഥിനി നേരെ പോയത് റെയില്‍വേ ട്രാക്കിലേക്ക്