കോളജിലെത്തി മകന്‍ പഠിക്കുന്നില്ലെന്ന് അമ്മ പരാതിപ്പെട്ടു; വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ വിദ്യാര്‍ത്ഥി കടലില്‍ചാടി ജീവനൊടുക്കി

  • Post category:news
  • Reading time:1 min read
You are currently viewing കോളജിലെത്തി മകന്‍ പഠിക്കുന്നില്ലെന്ന് അമ്മ പരാതിപ്പെട്ടു; വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ വിദ്യാര്‍ത്ഥി കടലില്‍ചാടി ജീവനൊടുക്കി

കോളജിലെത്തി മകന്‍ പഠിക്കുന്നില്ലെന്ന് അമ്മ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍നിന്നു പിണങ്ങിയിറങ്ങിയ വിദ്യാര്‍ത്ഥി കടലില്‍ച്ചാടി ജീവനൊടുക്കി. ചെമ്മഞ്ചേരിയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ കേളമ്ബാക്കം സ്വദേശി സുരേഷ് കുമാര്‍(19) ആണ് മരിച്ചത്.

മകന്‍ പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് രണ്ടുദിവസം മുന്പ് വിദ്യാര്‍ഥിയുടെ അമ്മ കോളജിലെത്തി അധ്യാപകരോട് പരാതിപ്പെട്ടിരുന്നു. അതേദിവസം വീട്ടിലെത്തി സുരേഷ് ഇതിനെ കുറിച്ച്‌ പറഞ്ഞ് അമ്മയുമായി വഴക്കിടുകയും ചെയ്തു. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. മകന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അമ്മ കേളമ്ബാക്കം പോലീസ് സ്റ്റേഷനിലെത്തി പരാതിനല്‍കി.

പരാതിയുടെ അടിസ്ഥാനനത്തില്‍ സുരേഷിനായി തിരച്ചില്‍ നടത്തി. കഴിഞ്ഞദിവസം രാവിലെ കാനത്തൂരിനടുത്ത് കടല്‍ത്തീരത്ത് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

0Shares