തിരുവനന്തപുരം: മലിനീകരണത്തിനെരെ കേരളം ഇന്ന് ‘നോ ഹോണ്‍ ദിനം’ ആചരിക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ്, ടൂറിസം വകുപ്പ് എന്നിവരും പങ്കാളികളാകും. നിയന്ത്രിതമായ ഹോണുകളാണ് വാഹനകമ്പനികള്‍ നിര്‍മിക്കുന്നതെങ്കിലും പല വാഹനങ്ങളും അവ മാറ്റി ഘടിപ്പിച്ചാണ് റോഡില്‍ ഇറക്കുന്നത്.

അമിത ശബ്ദമുള്ള ഹോണ്‍ നിരോധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിലെ അവ്യക്തതമൂലം കര്‍ശന നടപടി സ്വീകരിക്കാന്‍ സാധിക്കാതെ പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് അധികൃതരും കുഴങ്ങുന്നു. അമിത ശബ്ദത്തോടു കൂടിയുള്ള ഹോണുകള്‍ ഡ്രൈവര്‍മാരുടെ ഏകാഗ്രത നഷ്ടപ്പെടുന്നതിനും അമിതമായി പ്രതികരിക്കുന്നതിനും കേള്‍വിക്കുറവിനും കാരണമാകുന്നു.കൂടാതെ നിരവധി ആരോഗ്യ പ്രശനങ്ങളും ഉണ്ടാക്കുന്നു.