കോയമ്പത്തൂരില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; മൃതദേഹത്തിനടുത്ത് കരഞ്ഞുകൊണ്ട് കുഞ്ഞ്

  • Post category:news
  • Reading time:1 min read
You are currently viewing കോയമ്പത്തൂരില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; മൃതദേഹത്തിനടുത്ത് കരഞ്ഞുകൊണ്ട് കുഞ്ഞ്

തിരുപ്പൂര്‍: ഊത്തുക്കുളിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ബൈപ്പാസ് റോഡിന് സമീപം യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴുത്തിന് ഗുരുതരമായ പരുക്കേറ്റ നിലയിലായിരുന്നു. 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ സമീപത്ത് കരഞ്ഞുകൊണ്ട് രണ്ടുവയസുകാരനെയും കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച യുവതി ഉത്തരേന്ത്യക്കാരിയാണെന്നും മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന കുട്ടി യുവതിയുടെ മകനായിരിക്കാമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദീര്‍ഘദൂരയാത്രയ്ക്കു പോകുന്ന ലോറി ഡ്രൈവര്‍മാര്‍ വിശ്രമിക്കാറുള്ള സ്ഥലത്ത് മൃതദേഹം കിടന്നിനരുന്നത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഏതെങ്കിലും ലോറിയില്‍ കൊണ്ടുവന്ന് ഇവിടെ ഉപേക്ഷിച്ചതായിരിക്കാമെന്നും പോലീസ് സംശയിക്കുന്നുണ്ട്.വ്യാഴാഴ്ച പുലര്‍ച്ചേയാണ് മൃതദേഹം കണ്ടെത്തിയത്. തലേന്ന് രാത്രിയായിരിക്കാം കൊല നടന്നതെന്നാണ് പോലിസ് പറയുന്നത്. മൃതദേഹത്തിനടുത്തുണ്ടായിരുന്ന രണ്ടുവയസുകാരന് സംരക്ഷണമേര്‍പ്പെടുത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സി.സി.ടിവി യില്‍ പതിഞ്ഞ ദൃശ്യങ്ങളും പോലിസ് പരിശോധിക്കാനാരംഭിച്ചിട്ടുണ്ട്. മൃതദേഹം തിരിപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

0Shares