കോമൺവെൽത്ത് ഗെയിംസിന് ഓസ്ട്രേലിയിയലെ ഗോൾഡ് കോസ്റ്റിൽ വര്‍ണ്ണാഭ തുടക്കം; വരവറിയിച്ച് ഇന്ത്യ; ഭാരോദ്വഹനത്തിലൂടെ ഗെയിംസിലെ ആദ്യ മെഡൽ സ്വന്തമാക്കി

  • Post category:news
  • Reading time:1 min read
You are currently viewing കോമൺവെൽത്ത് ഗെയിംസിന് ഓസ്ട്രേലിയിയലെ ഗോൾഡ് കോസ്റ്റിൽ വര്‍ണ്ണാഭ തുടക്കം; വരവറിയിച്ച് ഇന്ത്യ; ഭാരോദ്വഹനത്തിലൂടെ ഗെയിംസിലെ ആദ്യ മെഡൽ സ്വന്തമാക്കി

ഗോൾഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമൺവെൽത്ത് ഗെയിംസിന് ഓസ്ട്രേലിയിയലെ ഗോൾഡ് കോസ്റ്റിൽ തുടക്കമായി. ഭാരോദ്വഹനത്തിലൂടെ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡൽ സ്വന്തമാക്കി. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഗുരുരാജയാണ് വെള്ളി മെ‍ഡൽ കരസ്ഥമാക്കിയത്. 249 കിലോയാണ് ഗുരു രാജ ഉയര്‍ത്തിയത്. സ്നാച്ചില്‍ 111 കിലോയും ക്ലീന്‍ ആന്‍ഡ്ജെര്‍ക്കില്‍ 138 കിലോയുമായിരുന്നു താരത്തിന്‍റെ പ്രകടനം.


കഴിഞ്ഞ ഗെയിംസില്‍ 64 മെഡലുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു. 58 സ്വർണമടക്കം 174 മെഡൽ നേടിയ ഇംഗ്ലണ്ടായിരുന്നു ചാമ്പ്യൻമാ‍ർ. ബാഡ്മിന്‍റൺ താരം പി. വി സിന്ധുവിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ വേദിയിൽ എത്തിയത്. 19 മലയാളി താരങ്ങൾ അടക്കം 225 താരങ്ങളെയാണ് ഇന്ത്യ അണിനിരത്തുന്നത്.

0Shares