കോമണ്‍വെല്‍ത്ത് ഗെയിംസ്; ഗെയിംസ് റെക്കോഡോടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ജിതു റായിക്ക് സ്വര്‍ണ്ണം; എട്ടു സ്വര്‍ണവും മൂന്നു വെള്ളിയും നാല് വെങ്കലവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്; കുതിപ്പ് തുടരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കോമണ്‍വെല്‍ത്ത് ഗെയിംസ്; ഗെയിംസ് റെക്കോഡോടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ജിതു റായിക്ക് സ്വര്‍ണ്ണം; എട്ടു സ്വര്‍ണവും മൂന്നു വെള്ളിയും നാല് വെങ്കലവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്; കുതിപ്പ് തുടരുന്നു

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ അഞ്ചാം ദിനത്തിലും ഇന്ത്യ കുതിപ്പ് തുടരുന്നു. 235.1 പോയിന്റുമായി ഗെയിംസ് റെക്കോഡോടെയാണ് ജിതു റായിയുടെ സുവര്‍ണനേട്ടം. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം എട്ടായി ഉയര്‍ന്നു. എട്ടു സ്വര്‍ണവും മൂന്നു വെള്ളിയും നാല് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഓസ്‌ട്രേലിയയുടെ കെറി ബെല്ലിനാണ് വെള്ളി. കെറി 233.5 പോയിന്റ് നേടിയപ്പോള്‍ ഓം പ്രകാശ്‌ 214.3 പോയിന്റ് സ്വന്തമാക്കി.

ഭാരോദ്വഹനത്തിലെ വെള്ളിയോടെയാണ് ഇന്ത്യ അഞ്ചാം ദിനം തുടങ്ങിയത്. പുരുഷന്‍മാരുടെ 105 കിലോ ഭാരോദ്വഹനത്തില്‍ പ്രദീപ് സിങ്ങാണ് വെള്ളി നേടിയത്. 352 കിലോഗ്രാം ഭാരമുയര്‍ത്തിയാണ് പ്രദീപിന്‍റെ നേട്ടം. കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ജലന്ധറില്‍ നിന്നുള്ള ഇരുപത്തിമൂന്നുകാരന്‍ ചാമ്പ്യനായിരുന്നു.

0Shares