കോമഡി ചിത്രമായ ദിലീപിന്റെ ‘ജോര്‍ജ്ജേട്ടന്‍സ് പൂരം’ ഈ മാസം 26 ന് തീയേറ്ററിലെത്തും.

  • Post category:news
  • Reading time:1 min read
You are currently viewing കോമഡി ചിത്രമായ ദിലീപിന്റെ ‘ജോര്‍ജ്ജേട്ടന്‍സ് പൂരം’ ഈ മാസം 26 ന് തീയേറ്ററിലെത്തും.

കൊച്ചി: തൃശ്ശൂര്‍ക്കാരനായി ദിലീപ് എത്തുന്ന ‘ജോര്‍ജ്ജേട്ടന്‍സ് പൂര’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അനുരാഗ കരിക്കിന്‍ വെള്ളം ഫെയിംസ് രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ഇതുവരെയുള്ള ദിലീപിന്റെ സിനിമകളില്‍ നിന്നും വ്യത്യസ്തമായ ഫാമിലി കോമഡി സിനിമയാണിത്. വിനയ്‌ഫോര്‍ട്ടും ഷറഫുദ്ദീനുമാണ് സിനിമയിലെ മറ്റുള്ള താരങ്ങള്‍.

‘ചാന്ദ് വി ക്രിയേഷന്‍സും ശിവാനി എന്റ്‌റര്‍ ടെയിന്‍മെന്റും’ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. സംഗീതം ഗോപീ സുന്ദറും ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയുമാണ് നിര്‍വ്വഹിക്കുന്നത്. ഈ മാസം 26 നാണ് ജോര്‍ജ്ജേട്ടന്‍സ് പൂരം തീയേറ്ററുകളിലെത്തുന്നത്.

0Shares