കോപ്പ ഡെല്‍ റേ; അത്ലറ്റിക്കോക്കെതിരെ ബാഴ്സലോണക്ക് വന്‍ വിജയം.

  • Post category:news
  • Reading time:1 min read
You are currently viewing കോപ്പ ഡെല്‍ റേ; അത്ലറ്റിക്കോക്കെതിരെ ബാഴ്സലോണക്ക് വന്‍ വിജയം.

കോപ്പ ഡെല്‍റേ; അത്‌ലറ്റിക്കോക്കെതിരെ ബാഴ്‌സലോണക്ക് വന്‍ വിജയംമാഡ്രിഡ്: കോപ്പ ഡെല്‍റേ കപ്പില്‍ അത്‌ലറ്റികോ മാഡ്രിനെ തോല്‍പ്പിച്ച് ബാഴ്‌സലോണക്ക് വന്‍ വിജയം.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോയുടെ ഗ്രൗണ്ടില്‍ നടന്ന കോപ്പ ഡെല്‍റെ ആദ്യ പാദ സെമിയില്‍ ബാഴ്‌സലോണയുടെ സുവര്‍ണ വിജയം. സുവാരസ്(7), മെസ്സി(33) എന്നിവര്‍ ബാഴ്‌സലോണക്കായി ഗോളുകള്‍ നേടിയപ്പോള്‍ അത്‌ലറ്റിക്കോയ്ക്ക് ലഭിച്ച ആശ്വാസ ഗോള്‍ അന്റോണിയോ ഗ്രീസ്മാന്റേ(59) തായിരുന്നു.

ലാലിഗ കിരീടപോരാട്ടത്തില്‍ റയല്‍ മഡ്രിഡിനും ബാഴ്‌സലോണക്കുമൊപ്പം ഈ സീസണില്‍ അത്‌ലറ്റിക്കോക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഒന്നാമതുള്ള റയലുമായി പത്ത് പോയിന്റിന്റെ വ്യത്യാസത്തിലാണ് ഡിയാഗോ സിമിയോണിയുടെ സംഘം നിലവില്‍ നാലാം സ്ഥാനത്താണ്.

 

0Shares