കോന്നി ഉപതെരഞ്ഞെടുപ്പ്; ഗ്രൂപ്പിനേക്കാള്‍ പ്രാധാന്യം വിജയ സാധ്യതക്കെന്ന് എം.എം ഹസന്‍

  • Post category:news
  • Reading time:1 min read
You are currently viewing കോന്നി ഉപതെരഞ്ഞെടുപ്പ്; ഗ്രൂപ്പിനേക്കാള്‍ പ്രാധാന്യം വിജയ സാധ്യതക്കെന്ന് എം.എം ഹസന്‍

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കോന്നിയില്‍ ഗ്രൂപ്പിനേക്കാള്‍ പ്രാധാന്യം വിജയ സാധ്യതക്കാണെന്ന് കെ.പി.സി.സി മുന്‍ അദ്ധ്യക്ഷന്‍ എം. എം ഹസന്‍. കോന്നിയിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ല. മുന്‍ എം. എല്‍. എ എന്ന നിലക്ക് അടൂര്‍ പ്രകാശിന്‍റെ അഭിപ്രായം കൂടി പരിഗണിക്കും, എം.എം ഹസന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി നിരവധി പേരുകളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. എന്നാല്‍ ആ പേരുകള്‍ വെച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല, ഹസന്‍ വ്യക്തമാക്കി. അഞ്ചിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളുടെ തിരക്കിലാണ് മുന്നണികള്‍.

0Shares