കോന്നി ഇടത്പക്ഷത്തിന്; കെ.യു ജനീഷ്‌കുമാറിന്‍റെ ഭൂരിപക്ഷം 9537 വോട്ടുകള്‍; തെരഞ്ഞെടുപ്പ് ഫലം എന്‍.എസ്.എസിനും കടുത്ത തിരിച്ചടി

  • Post category:news
  • Reading time:1 min read
You are currently viewing കോന്നി ഇടത്പക്ഷത്തിന്; കെ.യു ജനീഷ്‌കുമാറിന്‍റെ ഭൂരിപക്ഷം  9537 വോട്ടുകള്‍;  തെരഞ്ഞെടുപ്പ് ഫലം എന്‍.എസ്.എസിനും കടുത്ത തിരിച്ചടി

കോന്നി: കോന്നി മണ്ഡലത്തില്‍ ഇടുപക്ഷ സ്ഥാനാര്‍ത്ഥി കെ.യു ജനീഷ്‌കുമാര്‍ വിജയിച്ചു.9537 ഭൂരിപക്ഷം നേടിയാണ് യു.ജനീഷ്‌കുമാറിന്‍റെ വിജയം. താന്‍ നിര്‍ദേശിച്ച റോബിന്‍ പീറ്ററെ മത്സരിപ്പിക്കാതെ മുന്‍ ഡി.സി.സി അധ്യക്ഷനായ മോഹന്‍രാജിനെ കോന്നിയില്‍ ഇറക്കിയതില്‍ അടൂര്‍ പ്രകാശും അനുയായികളും കാണിച്ച അതൃപ്തി വോട്ടെടുപ്പില്‍ പ്രതിഫലിച്ചെന്ന് തന്നെയാണ് ഡി.സി.സി നേതൃത്വം ഉറച്ചുവിശ്വസിക്കുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വേണ്ടി എന്‍.എസ്.എസ് ശക്തമായ ഇടപെട്ട മണ്ഡലങ്ങളാണ് വട്ടിയൂര്‍ക്കാവും കോന്നിയും. അവയൊന്നും യു.ഡി.എഫിനെ രക്ഷിച്ചില്ല. ഈ സീറ്റുകളില്‍ എല്‍.ഡി.എഫ് നേടിയ വന്‍വിജയം എന്‍.എസ്.എസിനും കടുത്ത അടിയായി മാറും. ഈ ഉപതെരഞ്ഞെടുപ്പില്‍ ശബരിമല ഏറ്റവും സജീവമായി ചര്‍ച്ച ചെയ്ത മണ്ഡലങ്ങളിലൊന്നാണ് കോന്നി.

0Shares