കോണ്‍ഗ്രസ് സര്‍ക്കാറായിരുന്നില്ല ഇറ്റലി സര്‍ക്കാറായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്; കോണ്‍ഗ്രസിനെതിരെ ബോളിവുഡ് നടി കങ്കണ റണൗത്ത്

  • Post category:news
  • Reading time:1 min read
You are currently viewing കോണ്‍ഗ്രസ് സര്‍ക്കാറായിരുന്നില്ല ഇറ്റലി സര്‍ക്കാറായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്; കോണ്‍ഗ്രസിനെതിരെ ബോളിവുഡ് നടി കങ്കണ റണൗത്ത്

മുംബൈ: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്. കോണ്‍ഗ്രസിന്‍റെ സര്‍ക്കാറായിരുന്നില്ല ഇറ്റലി സര്‍ക്കാറായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത് , വോട്ട് ചെയ്തതിനു ശേഷം അവര്‍ പറഞ്ഞു. ഇക്കാലമത്രയും ഇന്ത്യന്‍ ജനത മുഗള്‍, ബ്രിട്ടീഷ്, ഇറ്റലി സര്‍ക്കാര്‍ എന്നിവയുടെ വേലക്കാരായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇപ്പോഴാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത്. തെരഞ്ഞെടുപ്പ് ദിനം വളരെ പ്രധാനപ്പെട്ടതാണെന്നും കങ്കണ മാധ്യമങ്ങളോട് പ്രതികരിച്ചു.


കോണ്‍ഗ്രസിന്‍റെ ഭരണകാലത്ത് രാജ്യം ദാരിദ്ര്യത്തില്‍ നില്‍ക്കുമ്പോഴും പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുമ്പോഴും നമ്മുടെ നേതാക്കള്‍ ലണ്ടനില്‍ സുഖവാസത്തിലായിരുന്നു. ഇത് സ്വരാജ്യത്തിനും സ്വധര്‍മത്തിനുമുള്ള സമയമാണെന്നും എല്ലാവരും വോട്ടു ചെയ്യണമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഉദ്ദേശിച്ചാണ് കങ്കണ ‘ഇറ്റലി’ എന്ന എന്ന് പരാമര്‍ശിച്ചത്. നേരത്തെയും ബി.ജെ.പി അനുകൂല നിലപാടുകള്‍ തുറന്ന് പറഞ്ഞ് കങ്കണ മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു.

0Shares