
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിലെ ആശയങ്ങൾ അപകടകരമാണെന്നും ഇത് രാജ്യത്തെ ശിഥിലീകരിക്കുന്നതാണെന്നുമുള്ള ആരോപണങ്ങളുമായി കേന്ദ്ര ധനമന്ത്രി അരുൺ ജയ്‍റ്റ്‍ലി. രാജ്യത്തെ മാവോയിസ്റ്റുകളെയും ജിഹാദികളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കോൺഗ്രസ് പ്രകടനപത്രികയെന്നും ജയ്‍റ്റ്‍ലി ആരോപിച്ചു. ഡല്‍ഹിയില്‍ അശോക റോഡിലെ ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജയ്‍റ്റ്‍ലിയുടെ ആരോപണം.

നിയമത്തിലെ രാജ്യദ്രോഹക്കുറ്റം റദ്ദു ചെയ്യും എന്ന് പറയുന്ന പാർട്ടിക്ക് ഒരു വോട്ടിന് പോലും അർഹതയില്ല. പൂര്‍ണ്ണമായും അറിവില്ലായ്മയിൽ നിന്നാണ് ഇത്തരം വാഗ്‍ദാനങ്ങൾ പദ്ധതിക്ക് എവിടെ നിന്ന് പണം കണ്ടെത്തുമെന്നാണ് രാഹുൽ പറയുന്നത്? ഭരണകാര്യങ്ങളിൽ രാഹുലിനുള്ള തികഞ്ഞ അജ്ഞതയാണ് ഇതിൽ കാണുന്നതെന്നും ജയ്‍റ്റ്‍ലി ആരോപിച്ചു. അതുപോലെതന്നെ ‘ന്യായ്’ പദ്ധതിക്ക് എവിടെ നിന്ന് പണം കണ്ടെത്തുമെന്നാണ് രാഹുൽ പറയുന്നത്? ഭരണകാര്യങ്ങളിൽ രാഹുലിനുള്ള തികഞ്ഞ അജ്ഞതയാണ് ഇതിൽ കാണുന്നതെന്നും ജയ്‍റ്റ്‍ലി ആരോപിച്ചു.
