കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിൻ്റെ വീട്ടില്‍ മോഷണം;ആഭരണങ്ങളടക്കം രണ്ടരലക്ഷം രൂപയുടെ മോഷണം നടന്നു

  • Post category:news
  • Reading time:1 min read
You are currently viewing കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിൻ്റെ വീട്ടില്‍ മോഷണം;ആഭരണങ്ങളടക്കം രണ്ടരലക്ഷം രൂപയുടെ മോഷണം നടന്നു

ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിൻ്റെ വീട്ടില്‍ മോഷണം. ഒന്നര ലക്ഷം രൂപയും, ഒരു ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമാണ് ദിവസങ്ങള്‍ക്ക് മുന്‍പ് മോഷണം പോയതെന്ന് പൊലീസ് വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന മോഷണ വാര്‍ത്ത ഇപ്പോഴാണ് പുറംലോകം അറിയുന്നത്അതേസമയം മുന്‍ ധനകാര്യ മന്ത്രിയായിരുന്ന ചിദംബരത്തിൻ്റെ വീടിന് മുഴുവന്‍ സമയം പൊലീസ് സുരക്ഷ നല്‍കുന്നതിനാല്‍ തന്നെ പുറത്തുനിന്നുള്ള ഒരാളല്ല മോഷ്ടാവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിനകത്തുള്ള ജീവനക്കാരിലേക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

0Shares