കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഒ.ബി.സി, എസ്.സി – എസ്.ടി വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളെ പരിഗണിക്കണം: രാഹുല്‍ ഗാന്ധി

  • Post category:news
  • Reading time:1 min read
You are currently viewing കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഒ.ബി.സി, എസ്.സി – എസ്.ടി വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളെ പരിഗണിക്കണം: രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഒ.ബി.സി, എസ്.സി – എസ്.ടി വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളെ പരിഗണിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അധ്യക്ഷ പദത്തില്‍ നിന്ന് രാജി വെയ്ക്കരുതെന്ന് മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെടുന്നതിനിടെയാണ് രാഹുലിന്‍റെ ആവശ്യം.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നും ആരേയും പരിഗണിക്കരുതെന്ന തീരുമാനത്തില്‍ ശക്തമായി തുടരുകയാണ് രാഹുല്‍. രാഹുലിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കണ്ടെന്ന നിലപാടിലാണ് സോണിയ ഗാന്ധി. പുതിയ നേതാവ് ആരെന്ന ചോദ്യമാണ് കോണ്‍ഗ്രസിനുള്ളില്‍ പുകയുന്നത്.
നേതൃത്വം നല്‍കാന്‍ മികച്ച നേതാക്കന്മാരില്ലെന്ന ആരോപണം ഉന്നയിച്ച് പ്രമുഖ നേതാക്കളില്‍ പലരും ബിജെപിയിലേക്ക് ചേക്കേറുന്നതും വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസില്‍ സൃഷ്ടിച്ചിരിക്കുന്നത്.

മുതിര്‍ന്ന നേതാക്കളുടെ പിടിവാശിയും നിലപാടുകളുമാണ് തോല്‍വിക്ക് കാരണമെന്ന് പരസ്യമായി രാഹുല്‍ വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ പലരും നേരിട്ട് സംസാരിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഡി.എം.കെ അധ്യക്ഷന്‍ എം. കെ സ്റ്റാലിനും രാഹുലിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയുടെ വസതിയ്ക്കു പുറത്താണ് നാലുപേര്‍ നിരാഹാര സമരം തുടങ്ങിയത്.രാഹുല്‍ ഗാന്ധി രാജി തീരുമാനം പിന്‍വലിക്കുന്നതു വരെ നിരാഹാരം തുടരുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.

0Shares