കോണ്‍ഗ്രസുമായി പ്രത്യക്ഷത്തില്‍ ധാരണപോലും വേണ്ടെന്ന് കാരാട്ട്; യച്ചൂരിയുടെ രേഖ തള്ളിയ പി.ബി യോഗം കാരാട്ട് കൊണ്ടുവന്ന ബദല്‍ രേഖയെ പിന്തുണച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കോണ്‍ഗ്രസുമായി പ്രത്യക്ഷത്തില്‍ ധാരണപോലും വേണ്ടെന്ന് കാരാട്ട്; യച്ചൂരിയുടെ രേഖ തള്ളിയ പി.ബി യോഗം കാരാട്ട് കൊണ്ടുവന്ന ബദല്‍ രേഖയെ പിന്തുണച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ധാരണപോലും വേണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോയില്‍(പി.ബി) ഭൂരിപക്ഷ അഭിപ്രായം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെയും പ്രകാശ് കാരാട്ടിന്റെയും നിലപാടുകള്‍ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും. യച്ചൂരിയുടെ രേഖ തള്ളിയ പിബി യോഗം കാരാട്ട് കൊണ്ടുവന്ന ബദല്‍ രേഖയെ പിന്തുണച്ചു. ബൂര്‍ഷ്വാ-ഭൂവുടമ പാര്‍ട്ടികളോടു മുന്നണിയായും സഖ്യമായും സഹകരിക്കാതെ ഉചിതമായ തിരഞ്ഞെടുപ്പ് അടവുനയം വേണമെന്നാണ് യച്ചൂരിയുടെ നിലപാട്. കോണ്‍ഗ്രസുമായി പ്രത്യക്ഷത്തില്‍ ധാരണപോലും വേണ്ടെന്ന് കാരാട്ട് പക്ഷം വാദിക്കുന്നു. ബംഗാള്‍ ഘടകം യച്ചൂരിയെ പിന്തുണയ്ക്കുന്നു.

ബി.ജെ.പി ഭരണം അവസാനിപ്പിക്കാന്‍, കോണ്‍ഗ്രസുമായി നേരിട്ടു സഖ്യമുണ്ടാക്കാതെ എങ്ങനെ പ്രതിപക്ഷ വോട്ടുകള്‍ ഒരുമിപ്പിക്കാം എന്നായിരുന്നു രണ്ടു ദിവസമായി പിബിയില്‍ നടന്ന ചര്‍ച്ച. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയമായി യച്ചൂരി തയ്യാറാക്കിയ രേഖയും കാരാട്ടും എസ്. രാമചന്ദ്രന്‍ പിള്ളയും കൊണ്ടുവന്ന ബദല്‍ രേഖയുമാണ് പി.ബി ചേരിതിരിഞ്ഞ് ചര്‍ച്ച ചെയ്തത്.

0Shares