ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ചുമതല ഇനിമുതല്‍ മുന്‍ എംപിക്ക് രമ്യക്ക് നല്‍കി. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം ശക്തമാക്കാനുള്ള ദൗത്യം നടി രമ്യക്ക് നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി സോഷ്യല്‍ മീഡിയ ടീമിനെ നയിച്ചിരുന്ന റോഹ്ത്തക്ക് മുന്‍ എംപി ദീപേന്ദര്‍ ഹൂഡയെ മാറ്റിയാണ് രമ്യയെ നിയമിച്ചത്.

സമൂഹ മാധ്യമങ്ങളില്‍ ബിജെപിയുടെ സ്വാധീനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസ് പിന്നോക്കമാണ് എന്നത് കണക്കിലെടുത്താണ് രാഹുലിന്റെ പുതിയ നീക്കം.