
കൊച്ചി: സരിത ഇന്ന് സോളാര്‍ കമ്മീഷന്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ അതിന് പിന്നില്‍ അഡ്വ. ആളൂര്‍ ഉണ്ട്. ഇതുവരെ മലയാളികളില്‍ നിന്നും നെഗറ്റീവ് ഇമേജ് മാത്രം വാങ്ങിയിട്ടുള്ള ആളൂര്‍ വക്കീല്‍ ആദ്യമായി ഇരയുടെ നീതിക്കായി നിയമപോരാട്ടം നടത്തി എന്നാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തല്‍. സോളാർ കമ്മീഷന് മുൻപിൽ സരിത ഉന്നയിച്ച നാല് ചോദ്യങ്ങളാണ് ഇപ്പോൾ ഉന്മൻചാണ്ടി അടക്കമുള്ളവരിലേക്കു കേസെടുക്കുക എന്നതിലേക്ക് വഴിതെളിച്ചത് . അതാവട്ടെ ആളൂരിന്റെ നിയമപാടവത്തിൽ നിന്നുള്ളവയും ആയിരുന്നു.

കേരളത്തിന്റെ തെരുവീഥികളിൽ അഭിനവ വാസവദത്ത എന്ന് വിളിക്കപ്പെട്ടു അപമാനിക്കപ്പെട്ട തല താഴ്ത്തി നിന്ന അവർ ഇന്ന് സോളാർ കമ്മീഷനിലെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ തല ഉയർത്തി നില്ക്കും.ഉമ്മൻചാണ്ടി അടക്കമുള്ള വമ്പൻ സ്രാവുകൾക്കെതിരെ സരിതയുടെപരാതിയിൽ അഴിമതിക്കും ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചപ്പോൾ അഭിമാനത്തോടെ അവർ നിവർന്നു നിന്നു. ആ സ്ത്രീ നിവർന്ന് അഭിമാനത്തോടെ നില്‍ക്കട്ടേ- അളൂർ പറഞ്ഞു.
വ്യവസായമെന്ന സംരംഭവുമായി കടന്നു വന്ന സരിതയെന്ന സ്ത്രീയുടെ മടികുത്തിനും മാനത്തിനും വിലപറഞ്ഞവർക്കെതിരെ അധികാരികൾക്ക് പരാതി നൽകി നീതിക്ക് വേണ്ടി കാത്തിരുന്ന സരിതക്കു ഇത് അഭിമാനമുഹൂർത്തം തന്നെയാണ് – അഡ്വ. ആളൂർ പറയുന്നു.
