കോട്ടേശ്വരം കോടിലിംഗേശ്വര തടാകത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കോട്ടേശ്വരം കോടിലിംഗേശ്വര തടാകത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

മംഗളൂരു: കഗേരി സര്‍ക്കാര്‍ കോളജിലെ രണ്ട് ബിരുദ വിദ്യാര്‍ഥികള്‍ കോട്ടേശ്വരം കോടിലിംഗേശ്വര തടാകത്തില്‍ മുങ്ങിമരിച്ചു. ഒന്നാം വര്‍ഷ ബി.എ. വിദ്യാര്‍ഥിയും സെന്‍പൂര്‍ സ്വദേശി രാജുമാര്‍ക്കാലയുടെ മകനുമായ കീര്‍ത്തന്‍ (19), ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും കലവറയി സ്വദേശിയുമായ സചിന്‍ (19) എന്നിവരാണ് മരിച്ചത്. പരീക്ഷയുടെ മുന്നോടിയായി പഠന അവധിയില്‍ അടച്ച കോളജില്‍ ഹാള്‍ടിക്കറ്റ് വാങ്ങാന്‍ എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. ഹാള്‍ടിക്കറ്റ് കൈപ്പറ്റിയ ശേഷം ഇരുവരും തടാകത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഏറെ കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് കരയില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. അഗ്‌നിശമനസേന നടത്തിയ തെരച്ചിലില്‍ ഇരുവരുടെയും ജഡങ്ങള്‍ കണ്ടെത്തി. കുന്ദാപുര പോലിസ് ഇന്‍സ്‌പെക്ടര്‍ ഹരീഷും സംഘവും സ്ഥലത്തെത്തിയിരുന്നു.

0Shares